ടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും പ്രിയങ്ക ചോപ്രയെ തള്ളിയിടാൻ ശ്രമിക്കുന്ന നടൻ റസൽ ടോവിയോ, ഒപ്പം ഏറെ നേരത്തെ രക്ഷാശ്രമത്തിനൊടുവിൽ കാറിൽ നിന്നും പുറത്തേക്ക് വീഴുന്ന പ്രിയങ്ക. അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ക്വാന്റിക്കോയിലെ താരങ്ങളുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്..

'ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും' പ്രിയങ്കയെ തള്ളിത്താഴെ ഇടാൻ ശ്രമിക്കുന്ന റസൽ ടോവിയെയാണ് വീഡിയോയിൽ കാണുന്നത്. ഇത് ചെയ്യരുതെന്ന് നിലവിളിക്കുന്ന പ്രിയങ്കയേയും കാണാം. സംഗതി സീരിയസല്ലെന്ന് മാത്രം.

പ്രിയങ്കയെ റസൽ തള്ളിയിടുന്നതും അരുതെന്ന് പ്രിയങ്ക പറയുന്നതുമാണ് വീഡിയോ. പക്ഷെ വീണതിന് ശേഷവും ചിരിക്കുന്ന പ്രിയങ്കയുടെ ശബ്ദവും കേൾക്കാം. പിന്നെയാണ് വീഡിയോയ്ക്കു പിന്നിലെ രഹസ്യം പുറത്താകുന്നത്. യഥാർത്ഥത്തിൽ കാർ ആയിരുന്നില്ല നീങ്ങിയിരുന്നത്. കാറിന് വശത്തായുള്ള സ്‌ക്രീനിലെ ദൃശ്യമാണ് നീങ്ങുന്നത്.

പ്രിയങ്ക, പോപ്പുലർ അമേരിക്കൻ ടി.വി ഷോയായ ക്വാന്റിക്കോയിൽ അഭിനയിക്കുന്നതിനൊപ്പം ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.