പ്രിയങ്കയുടെ വിവാഹം പല തവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. പല പ്രമുഖ താരങ്ങളുടെയും പേരുകളൊടൊപ്പം നടിയുടെ വിവാഹ വാർത്തയും  വന്നിട്ടുണ്ട്. ബോളിവുഡ് ചോക്ലേറ്റ് നായകന്മാരായ ഷാഹിദ് കപൂർ, ഹർമൻ ബവേജ എന്നിവരുമായുള്ള പ്രണയബന്ധം അവയിൽ ചിലത് മാത്രമാണ്. എന്നാൽ കത്തിപടർന്ന പ്രണയബന്ധം തകർന്ന ശേഷം പ്രിയങ്ക മറ്റൊരു കാമുകനെ ഇപ്പോൾ കണ്ടെത്തിയെന്നാണ് പുതിയ ഗോസിപ്പ്.

മാത്രമല്ല വിവാഹമേ വേണ്ടെന്ന നിലപാട് സ്വീകരിച്ച നടി വിവാഹിതയാകാൻ പോകുന്നുവെന്ന് വാർത്തയുണ്ട്. വാർത്ത ശരിയെങ്കിൽ കാമുകൻ അമേരിക്കക്കാരനാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഉടൻ വിവാഹമുണ്ടെന്ന് മാത്രം റിപ്പോർട്ട് .

പ്രിയങ്കയുടെ അന്താരാഷ്ട്ര ടെലിവിഷൻ സീരിസ് ക്വാൻഡിക്കോ വിജയമായി മുന്നേറുകയാണ്.ത്രില്ലർ വിഭാഗത്തിലുള്ള ഈ ടിവി സീരിസിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.എഫ് ബി ഐഎജന്റായ അലക്‌സ് പാരിഷിന്റെ റോളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്.എബിസി നെറ്റ്‌വർക്കാണ് സംപ്രേഷണം.