- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്കിൽ ഇന്ത്യൻ ഭക്ഷണശാലയുമായി പ്രിയങ്ക ചോപ്ര; ‘എന്നൊടൊപ്പം വളർന്ന രുചികൾക്കൊരിടം ‘ എന്ന് താരം
ന്യൂയോർക്ക്: മുൻ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര ന്യൂയോർക്കിൽ ഇന്ത്യൻ ഭക്ഷണശാല ആരംഭിക്കുന്നു. ‘സോന' എന്ന പേരിലാണ് പുതിയ സംരംഭം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ പുതിയ ഭക്ഷണശാലയെ കുറിച്ച് താരം അറിയിച്ചിരിക്കുന്നത്. ‘എന്നൊടൊപ്പം വളർന്ന രുചികൾക്കൊരിടം ‘എന്നാണ് പുതിയ ഭക്ഷണശാല സംബന്ധിച്ച് പ്രിയങ്കയുടെ കമൻറ്.
പ്രമുഖ ഷെഫ് ഹരി നായിക്ക് ആണ് ഈ ഭക്ഷണശാലയിൽ ഭക്ഷണം ഒരുക്കുന്നത്. രുചികരവും പുതുമയുള്ളതുമായ മെനു ഇദ്ദേഹം തയ്യാറാക്കിയെന്നാണ് പ്രിയങ്ക പറയുന്നത്. ഭർത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് നടത്തിയ പൂജയുടെ ചിത്രങ്ങളും പ്രിയങ്ക പുറത്തുവിട്ടിട്ടുണ്ട്. മാർച്ച് അവസാനത്തോടെ ന്യൂയോർക്കിൽ ‘സോന' പ്രവർത്തന സജ്ജമാകുമെന്നാണ് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നത്. ഹോട്ടൽ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് സോന ആരംഭിക്കുന്നതിൽ പ്രിയങ്കയുടെ പങ്കാളി.
മറുനാടന് മലയാളി ബ്യൂറോ