ബോളിവുഡ് താരം പ്രിയങ്ക ചോപ്ര നായികയാവുന്ന ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ആദ്യത്തെ പോസ്റ്ററിൽ പ്രിയങ്ക ചോപ്ര ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇറങ്ങിയിരിക്കുന്ന പോസ്റ്ററിൽ ഗാമറസ്സായാണ് പ്രായങ്ക എത്തിയിരിക്കുന്ന്.

അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങളിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം പ്രിയങ്കക്കൊപ്പമുണ്ട്.

സേത് ഗോർഡനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡ്വയാൻ ജോൺസൺ, ഡാനി ഗാർഷ്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അമേരിക്കൻ ടെലിവിഷൻ സീരിയൽ 'ക്വാന്റിക്കോ'യ്ക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് 'ബേ വാച്ച്'.