ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് പ്രിയങ്കാ ചോപ്ര. മാത്രമല്ല ബോളവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമരിൽ മു്മ്പിലുമാണ്.

പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. എത്ര തുക പ്രതിഫലമായി കിട്ടിയാലും നടി അതിന്റെ നല്ലൊരു ശതമാനവും സൗന്ദര്യ സംരക്ഷണത്തിനായി പൊടിക്കുന്നുവെന്നാണ് റിപ്പോർട്ട്.

പ്രതിഫലത്തുകയുടെ നല്ലൊരു ശതമാനവും പ്രിയങ്ക ചെലവാക്കുന്നത് തന്റെ ഗ്ലാമർലുക്കിന് വേണ്ടിയാണെന്നാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡിൽ പ്രിയങ്ക യാണത്രെ ഫിറ്റനെസിനും മികച്ചലുക്കിനുമായി ഏറ്റവുംകൂടുതൽ പണം ചെലവാക്കുന്നത്.

ചർമ്മ സംരക്ഷണത്തിനായുള്ള മേക്കപ്പ് ഉത്പ്പന്നങ്ങൾക്ക് മാത്രമായി പ്രിയങ്ക ഒരു മാസം ചെലവാക്കുന്നത് 80000 രൂപയാണ്. ത്വക്കുകളും സംരക്ഷണത്തിനും കണ്ണുകളുടെ ഭംഗി നിലനിർ്ത്താനുമുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുന്നതിനായി 42000ത്തോളം രൂപയും ചിലവഴിക്കും.

മുടിയുടെ ഭംഗിനിലനിർത്താനും അതിന്റെ മേക്കപ്പ് ഐറ്റംസായ ഷാംപൂ, കണ്ടീഷണറുകൾ, ഹെയർ പാക്ക്സ് എന്നിവയ്ക്കായി ഏതാണ്ട് 38,400 രൂപയും ഓരോ മാസവും പ്രിയങ്ക ചെലവാക്കുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.