ബോളിവുഡിന്റെ താരറാണിയായിരുന്നു പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹോളിവുഡിലും ഒരുപിടി നല്ല ചിത്രങ്ങളുമായി മിന്നിത്തിളങ്ങുകയാണ് ഈ സൗന്ദര്യ റാണി. പ്രിയങ്കയ്‌ക്കൊപ്പം സിനിമയിൽ എത്തിയ പലരും വിവാഹം കഴിച്ച് സെറ്റിൽ ആയി. എന്നിട്ടും പ്രിയങ്ക ഇപ്പോഴും അഭിനയ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനു പ്രിയങ്ക നൽകിയ മറുപടി ഇങ്ങനെ. തീർച്ചയായും താൻ വിവാഹിതയാകും എന്നും ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാൻ വേണ്ടത്ര മക്കൾ വേണം എന്നുമാണ് തന്റെ ആഗ്രഹം എന്നുമാണ് പ്രിയങ്ക പറഞ്ഞത്. എന്നാൽ വിവാഹത്തിനുള്ള ഏക തടസം തനിക്ക് ഇണങ്ങിയ വരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതാണെന്നും പ്രിയങ്ക പറയുന്നു.

വിവാഹക്കാര്യത്തെക്കുറിച്ച് വീട്ടിൽ സംസാരിക്കുമ്പോഴൊക്കെ അമ്മ പറയുന്ന ഒരു കാര്യമുണ്ട്. നിന്റെ ജോലിയെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന, അല്ലെങ്കിൽ മനസ്സിലാക്കുന്ന ഒരാളായിരിക്കണം നീ ജീവിതത്തിലേക്കു തിരഞ്ഞെടുക്കുന്ന ആൾ. കൃത്യസമയത്ത് അങ്ങനെയൊരു ആളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക പറയുന്നു.