ഭാവനയുടെ വിവാഹത്തിന് ബോളിവുഡിൽ നിന്നും ഒരു ആശംസ. നാളെ വിവാഹിതരാകുന്ന ഭാവനയ്ക്കും നവീനും വിവാഹ മംഗള ആശംസകളുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല ബോളിവുഡിന്റെ ബ്യൂട്ടി ക്യൂൻ പ്രിയങ്കാ ചോപ്രയാണ്. പ്രിയങ്ക പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ഭാവനയ്ക്ക് വിവാഹ മംഗളാശംസകൾ നേർന്നത്.

ഞാൻ നിങ്ങളുടെ ആരാധികയാണ്. ധീരയായ പോരാളിയാണ് നിങ്ങൾ. ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒപ്പമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.'- ഇങ്ങനെയാണ് പ്രിയങ്ക പറഞ്ഞത്.

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ നാളെ രാവിലെ ഒൻപത് മണിക്കാണ് ഭാവനയുടെ താലികെട്ട്. 10.30ന് ജവഹർലാൽ കൺവെൻഷൻ സെന്ററിൽ വിവാഹ ചടങ്ങ് നടക്കും. വിവാഹത്തിന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ക്ഷണമുള്ളൂ. വൈകുന്നേരം ആറ് മണിക്ക് ലുലു കൺവെൻഷൻ സെന്ററിൽ സുഹൃത്തുക്കൾക്കായി റിസപ്ഷനും സംഘടിപ്പിച്ചിട്ടുണ്ട്.