തൂവെള്ള ഗൗണിൽ സുന്ദരിയായി അമേരിക്കയിൽ നടന്ന ബ്രൈഡൽ ഷവർ പാർട്ടിക്കെത്തിയ പ്രിയങ്കയുടെ ചോപ്രയുടെ ചിത്ര്ങ്ങൾ വൈറലായി മാറിയിരുന്നു. വെള്ള വസ്ത്രമണിഞ്ഞ് സിമ്പിളായി എത്തിയ നടി ഏവരുടെ ശ്രദ്ധാ കേന്ദ്കമായിരുന്നു. ഏവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വേഷമണിഞ്ഞെത്താൻ നടി ചെലവാക്കിയത് കോടികളാണെന്നുള്ള റിപ്പോർട്ടാണ്് ഇപ്പോൾ പുറത്ത് വരുന്നത്.

കാഴ്ചയ്ക്ക് സിമ്പിളായി തോന്നിച്ച ആഭരണങ്ങളുടെയും വസ്ത്രത്തിന്റെയും മൊത്തം വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.4.4 ലക്ഷം വില വരുന്ന വസ്ത്രത്തോടൊപ്പം പ്രിയങ്ക അണിഞ്ഞത് 9.5 കോടിയുടെ ജുവലറിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

2.1 കോടി വില വരുന്ന പ്രിയങ്കയുടെ എൻഗേജ്‌മെന്റ് മോതിരത്തിനു പുറമേയാണ്. അതും കൂടി ഉൾപ്പെടുത്തിയാൽ 9.5 കോടിയോളം വില വരുന്ന ആഭരണങ്ങളാണ് പ്രിയങ്ക ധരിച്ചിരുന്നത്.ന്യൂയോർക്ക് ടിഫാനി ബ്ലൂ ബോക്‌സ് കഫേയിൽ സുഹൃത്തുക്കൾ ചേർന്നാണ് നടിക്ക് ബ്രൈഡൽ ഷവർ പാർട്ടി ഒരുക്കിയത്്.പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ 100 പേർ ബ്രൈഡൽ ഷവറിൽ പങ്കെടുത്തു.

ആത്മാർഥ സുഹൃത്തായ മുബീന റോട്ടൻസിയും മാനേജർ അഞ്ജൂല ആചാര്യയും ചേർന്നൊരുക്കിയ പാർട്ടിയിൽ മതിമറന്ന് നൃത്തം ചെയ്യുന്ന നടിയുടെ വീഡിയോയും ഇപ്പോൾ വൈറലായിട്ടുണ്ട്.അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ നിക്ക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹം ഡിസംബറോടെ ഉണ്ടാവുമെന്നാണ് വാർത്തകൾ. എന്നാൽ വിവാഹ തീയതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബറിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരിക്കും പ്രിയങ്ക-നിക് വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പാരമ്പര്യ രീതിയിലായിരിക്കും വിവാഹമെന്നും മൂന്നു ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും ആഘോഷങ്ങളെന്നും സൂചനകളുണ്ട്.