ബോളിവുഡ് താരവിവാഹങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സൂപ്പർ നായിക പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്‌ച്ചകൾ മാത്രം പിന്നിടുമ്പോൾ പുറത്ത് വരുന്ന വാർത്ത കേട്ട് അമ്പരന്നിരിക്കുകയാണ് നിക്കിന്റെ ആരാധകർ. നിക്കിന്റെ അടുത്ത സുഹൃത്തും പ്രശസ്ത ഗായികയുമായ ഡെമി ലൊവാറ്റോ വിവാഹത്തിൽ പങ്കെടുക്കാത്തതിന്റെ പിന്നിലുള്ള കാരണമാണ് ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നത്.

ആഗോളതലത്തിൽ ആരാധകരുള്ള ഗായികയാണ് ഡെമി ലവാറ്റോ. താരത്തിന്റെ ആൽബങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാണ്. എന്നാൽ താരത്തെ നിക് ജോനാസ് വിവാഹത്തിനു ക്ഷണിച്ചില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രിയങ്കയുമായുള്ള ബന്ധം പുറത്തു വന്ന നാൾ മുതൽ നിക്കുമായുള്ള ഡെമിയുടെ ബന്ധത്തിൽ വിള്ളൽ വീണെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. കൂടാതെ ഈ കാലത്ത് ഡെമി മാരകമായി മയക്കുമരുന്നിന് അടിമയായിരുന്നതായും തുടർന്ന് ആഴ്ചകളോളം ചികിത്സയിലായതായും വാർത്ത വന്നിരുന്നു.

ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്ന ഡെമി നികുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ചു. വിവാഹ ദിനത്തിൽ നിക് ജോനാസിനും പ്രിയങ്കാ ചോപ്രയ്ക്കും ആശംസകൾ അറിയിച്ച താരം നിക് ജോനാസിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിരിക്കുകയാണ്.