- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യം കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന മോദിയെപ്പോലെ കേരളാ സർക്കാരും; വിധേയത്വം കോർപറേറ്റ് മാനിഫെസ്റ്റോയോട്; താൽപര്യം ആഴക്കടൽ തീറെഴുതി കൊടുക്കുന്നതിൽ; കോൺഗ്രസിന്റെ സ്വർണം കേരളത്തിലെ ജനങ്ങൾ; മുഖ്യമന്ത്രിയുടെ ശ്രദ്ധ വിദേശ സ്വർണത്തിലെന്നും പ്രിയങ്ക ഗാന്ധി; കേരളത്തിന്റെ മനസറിയാൻ കോൺഗ്രസിന്റെ റോഡ് ഷോ
കരുനാഗപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്നും കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലും ആഴക്കടൽ വിദേശ കമ്പനികൾക്ക് തീറെഴുതി കൊടുക്കുന്നതിനിലുമാണ്. കമ്മ്യൂണിസ്റ്റ് മാനിഫിസ്റ്റോയോടാണ് അവർക്ക് വിധേയമുണ്ടാകേണ്ടത്, പക്ഷേ ഇവിടെ കോർപ്പറേറ്റ് മാനിഫെസ്റ്റോയാണ് പിന്തുടരുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കേന്ദ്രത്തിലെ മോദി സർക്കാർ രാജ്യത്തിന്റെ സമ്പത്ത് എങ്ങനെയാണോ കോർപ്പറേറ്റുകൾക്ക് നൽകുന്നത്, അതുപോലെയാണ് കേരള സർക്കാരും പെരുമാറുന്നതെന്നും കരുനാഗപ്പള്ളിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
മൂന്ന് രാഷ്ട്രീയങ്ങൾ തമ്മിലുള്ള തെരഞ്ഞെടുപ്പാണ് ഇത്. അക്രമത്തിന്റെയും അടിച്ചമർത്തലിന്റെ അഴിമതിയുടെയും സിപിഎം രാഷ്ട്രീയം, വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ബിജെപി രാഷ്ട്രീയം, കേരളത്തിന്റെ ഭാവികാലത്തെ മുൻനിർത്തിയുള്ള കോൺഗ്രസിന്റെ രാഷ്ട്രീയം. ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് കേരളത്തിൽ ജനങ്ങൾ തീരുമാനിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ 50 ശതമാനത്തിലധികം യുവജനങ്ങളാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു. കേരളം സാഹോദര്യത്തിന്റേയും സമാധനത്തിന്റേയും നാടാണ്. വിദ്യാസമ്പന്നരുടെ നാടാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ മനസ്സിലാക്കിയുള്ളതാണ് കോൺഗ്രസിന്റെ പ്രകടനപത്രികയെന്നും അവർ കൂട്ടിച്ചേർത്തു
വലിയ വാദ്ധാനങ്ങളും ജനാധിപത്യ ബദലാണെന്നും പറഞ്ഞാണ് എൽഡിഎഫ് അധികാരത്തിലേറിയത്. എന്നിട്ട് എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളിൽ നിങ്ങൾ ഭയം നിറയ്ക്കുന്നത്. നിരവധി കോൺഗ്രസ് പ്രവർത്തകർ ഇവിടെ കൊല്ലപ്പെട്ടുവെന്നും പ്രയിങ്ക ഗാന്ധി പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷം പേടിപ്പിക്കുന്ന, തട്ടിപ്പിന്റെ,സ്വജന പക്ഷപാതത്തിന്റെ രാഷ്ട്രീയമാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. നിരവധി കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു. കൊലപാതകികളെ സംരക്ഷിക്കാനായി സർക്കാർ പണം മുടക്കുന്നു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ ലാത്തി ചാർജ് നടത്തുന്നു. അവരുടെതന്നെ സഖ്യകക്ഷികളിലെ പ്രവർത്തകർക്ക് എതിരെ ലാത്തി ചാർജ് നടത്തുന്നു. ഹാഥ്രസിലെ കേസിൽ യുപി സർക്കാർ പരുമാറിയതിന് സമാനമായാണ് വാളയാർ കേസിൽ കേരള സർക്കാർ പെരുമാറിയതെന്നും പ്രിയങ്ക പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ