- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത ബന്ധുവിനും പേഴ്സണൽ സ്റ്റാഫ് അംഗത്തിനും കൊറോണ; പ്രിയങ്ക ഗാന്ധി ക്വാറൻന്റൈനിൽ
ഡൽഹി: കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി ക്വാറൻന്റൈനിൽ. അടുത്ത ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വന്തം വസതിയിൽ ഇന്ന് മുതൽ ക്വാറൻന്റൈനിലാണെന്ന് കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായ പ്രിയങ്ക അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക സംസ്ഥാനത്ത് സജീവമായിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ വളരെ അടുത്ത ബന്ധുവിനും പേഴ്സണൽ സ്റ്റാഫിലെ ഒരംഗത്തിനും കൊറോണ സ്ഥിരീകരിച്ചത്. പ്രിയങ്കയ്ക്കും പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആണ് ഫലം. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് താൻ ക്വാറൻന്റൈനിൽ പ്രവേശിക്കുകയാണെന്നാണ് അവർ ട്വിറ്ററിലൂടെ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story