- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആം ആദ്മി പാർട്ടി ഉണ്ടായത് ആർഎസ്എസിൽ നിന്ന്; പഞ്ചാബിൽ ആം ആദ്മി വന്നാൽ അധികാരം നിയന്ത്രിക്കപ്പെടുക ഡൽഹിയിൽ നിന്നും: ആപ്പിനെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി ആർഎസ്എസിൽ നിന്നാണ് ഉണ്ടായതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പഞ്ചാബിലെ കോട്കപുരയിൽ നടന്ന 'നവി സോച്ച് നവ പഞ്ചാബ്' തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ആം ആദ്മി പാർട്ടി നയിക്കുന്ന ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെും ആശുപത്രികളുടെയും പേരിൽ ഒന്നുമില്ലെന്നും പ്രിയങ്ക പറഞ്ഞു. ഷഷ്ട്രീയ പാർട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണ്. ആർ എസ് എസിൽ നിന്നും ഉയർന്ന് വന്നതാണ് ആം ആദ്മി.
കോട്കപുരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ അജയ്പാൽ സിങ് സന്ധുവിന് വേണ്ടി പ്രചാരണം നടത്താൻ വേണ്ടിയാണ് എത്തിയത്.. ഡൽഹി മോഡൽ പഞ്ചാബിൽ കൊണ്ടു വരുമെന്ന ആം ആദ്മിയുടെ അവകാശവാദം വിശ്വസനീയമല്ലെന്നും പ്രിയങ്ക ആരോപിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്ത് മോഡൽ കൊണ്ടുവരുമെന്ന് പറഞ്ഞാണ് ബിജെപി ജനങ്ങളെ കബളിപ്പിച്ചത്.
പഞ്ചാബിൽ രൂപീകൃതമാവുന്ന സർക്കാരിനെ നയിക്കേണ്ടത് ഞ്ചാബിൽ നിന്ന് ആയിരിക്കണം. എന്നാൽ ആം ആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിൽ വന്നാൽ ഡൽഹിയിൽ നിന്നാവും അതുണ്ടാവുകയെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ബിജെപിയെയും പ്രചാരണത്തിനിടയിൽ പ്രിയങ്ക വിമർശിച്ചു.
കർഷക ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും നിങ്ങൾ തലകുനിച്ചില്ല, അതാണ് പഞ്ചാബികൾ, പഞ്ചാബികളെ തനിക്ക് നന്നായി മനസിലാകും കാരണം താൻ ഒരു പഞ്ചാബിയെയാണ് വിവാഹം കഴിച്ചത്. തന്റെ കുട്ടികൾക്ക് പഞ്ചാബി രക്തമുണ്ട്. ധീരഹൃദയരാണ് പഞ്ചാബികളെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ഫെബ്രുവരി 20ന് വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിൽ മാർച്ച് 10നാണ് വോട്ടെണ്ണൽ.
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെയും പ്രിയങ്ക ആരോപണം ഉന്നയിച്ചു. അമരീന്ദറിനെ നിയന്ത്രിച്ചിരുന്നത് കേന്ദ്രസർക്കാരും ബിജെപിയുമായിരുന്നെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ തെറ്റായ ചിലത് നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. അതിനാലാണ് നേതൃത്വത്തെ മാറ്റിയതെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
പഞ്ചാബിൽ നവി സോച്ഛ് നവ പഞ്ചാബ് റാലിയിൽ സംസാരിക്കവേ അമരീന്ദർ സിങ് സർക്കാരിനെതിരേ രൂക്ഷ വിമർശനമാണ് പ്രിയങ്കഗാന്ധി ഉന്നയിച്ചത്. സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ തെറ്റായ ചിലത് നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസിലായിരുന്നു. അതിനാലാണ് നേതൃത്വത്തെ മാറ്റിയത്. ഗാന്ധികുടുംബത്തിന്റെ ദീർഘകാല വിശ്വസ്തനായിരുന്ന അമരീന്ദർ സിങിന്റെ പേര് പറയാതെയായിരുന്നു പ്രിയങ്കയുടെ വിമർശനം.
മറുനാടന് ഡെസ്ക്