- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്തുവിവരം പുറത്തറിയുന്നതിനെ പ്രിയങ്ക ഗാന്ധി എന്തുകൊണ്ടാണ് ഭയപ്പെടുന്നത്? ഷിംലയിലെ സ്വത്ത് വിവരം വെളിപ്പെടുത്താനുള്ള അപേക്ഷയ്ക്കെതിരെ പ്രിയങ്ക നൽകിയ ഹർജിയിൽ നോട്ടീസ് അയച്ച് കോടതി
ഇന്നേവരെ ഒരു വിവാദത്തിലും നേരിട്ട് ഉൾപ്പെട്ടിട്ടില്ലെങ്കിലും സ്വത്തുവിവരം വെളിപ്പെടുത്തുന്ന കാര്യത്തിൽ പ്രിയങ്ക ഗാന്ധിക്ക് ഒട്ടും താത്പര്യമില്ല. ഭർത്താവ് റോബർട്ട് വധേര ഒട്ടേറെ ഭൂവിവാദങ്ങളിൽപെട്ടെങ്കിലും പ്രിയങ്ക അതിലൊന്നും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, ഷിംലയിൽ വാങ്ങിയ ഭൂമിയെച്ചൊല്ലി ഉയർന്ന വിവാദത്തിൽ പ്രിയങ്കയും പെട്ടു. പ്രിയങ്കയുടെ സ്വത്തുവിവരം വെളിപ്പെടുത്താനുള്ള ഹിമാചൽ പ്രദേശ് സംസ്ഥാന വിവരാവകാശ വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് പ്രിയങ്ക ഹൈക്കോടതിയെ സമീപിച്ചത്. സ്വത്തുവിവരം എന്തുകൊണ്ട് വെളിപ്പെടുത്തിക്കൂട എന്ന കാര്യത്തിൽ നാലാഴ്ചയ്ക്കകം വിവരം അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതി പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചത്. ആർടിഐ ആക്ടിവിസ്റ്റ് ദേവ് ആശിഷ് ഭട്ടാചാര്യയാണ് പ്രിയങ്കയുടെ സ്വത്തുവിവരം തേടി വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഭൂമിയെക്കുറിച്ച് വിവരം നൽകാൻ ജില്ലാ അധികൃതർക്ക് കഴിഞ്ഞവർഷം 29-ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനെതിരെയാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. ഷിംലയിൽ

ഇന്നേവരെ ഒരു വിവാദത്തിലും നേരിട്ട് ഉൾപ്പെട്ടിട്ടില്ലെങ്കിലും സ്വത്തുവിവരം വെളിപ്പെടുത്തുന്ന കാര്യത്തിൽ പ്രിയങ്ക ഗാന്ധിക്ക് ഒട്ടും താത്പര്യമില്ല. ഭർത്താവ് റോബർട്ട് വധേര ഒട്ടേറെ ഭൂവിവാദങ്ങളിൽപെട്ടെങ്കിലും പ്രിയങ്ക അതിലൊന്നും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, ഷിംലയിൽ വാങ്ങിയ ഭൂമിയെച്ചൊല്ലി ഉയർന്ന വിവാദത്തിൽ പ്രിയങ്കയും പെട്ടു.
പ്രിയങ്കയുടെ സ്വത്തുവിവരം വെളിപ്പെടുത്താനുള്ള ഹിമാചൽ പ്രദേശ് സംസ്ഥാന വിവരാവകാശ വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് പ്രിയങ്ക ഹൈക്കോടതിയെ സമീപിച്ചത്. സ്വത്തുവിവരം എന്തുകൊണ്ട് വെളിപ്പെടുത്തിക്കൂട എന്ന കാര്യത്തിൽ നാലാഴ്ചയ്ക്കകം വിവരം അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതി പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചത്.
ആർടിഐ ആക്ടിവിസ്റ്റ് ദേവ് ആശിഷ് ഭട്ടാചാര്യയാണ് പ്രിയങ്കയുടെ സ്വത്തുവിവരം തേടി വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഭൂമിയെക്കുറിച്ച് വിവരം നൽകാൻ ജില്ലാ അധികൃതർക്ക് കഴിഞ്ഞവർഷം 29-ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനെതിരെയാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്.
ഷിംലയിൽ പ്രിയങ്ക വാങ്ങിയ ഭൂമിയെക്കുറിച്ച് പത്തുദിവസത്തിനുള്ളിൽ ആശിഷിന് വിവരം നൽകണമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഷിംല എഡിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ നിർദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സുരക്ഷാ കാരണങ്ങളാൽ വിവരം പുറത്തുവിടരുതെന്ന് പ്രിയങ്ക ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു സ്റ്റേ.
പ്രിയങ്കയുടെ ഭൂമി ഇടപാടിന്റെ വിശദാംശങ്ങൾ തേടി 2014 ജൂലൈ രണ്ടിനാണ് ആശിഷ് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഭൂമി വാങ്ങിയത് എത്ര രൂപയ്ക്ക്, ആരുടെ പേരിൽ, അതിന് നൽകിയ ഇളവുകളെന്തൊക്കെ തുടങ്ങിയ കാര്യങ്ങളായിരുന്നു ആശിഷ് ചോദിച്ചിരുന്നത്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ വിവരങ്ങൾ നൽകാൻ കമ്മീഷൻ വിസമ്മതിച്ചു.

