- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിലെ പശുക്കളുടെ സ്ഥിതി ദയനീയം; സംരക്ഷണം നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പ്രിയങ്ക ഗാന്ധി
ലക്നൗ: ഉത്തർപ്രദേശിലെ പശുക്കളുടെ സ്ഥിതി ദയനീയമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര. പശുക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ലളിത്പൂരിൽ അടുത്തിടെ ഏതാനും പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെയാണ് പശുക്കൾ ചത്തതെന്ന് പ്രിയങ്ക കത്തിൽ ആരോപിക്കുന്നു.
യോഗിക്ക് ഹിന്ദിയിൽ അയച്ച കത്തിന്റെ ചിത്രം പ്രിയങ്ക ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായല്ല പശുക്കളുടെ ദുരവസ്ഥയെ പറ്റി വാർത്ത വരുന്നതെന്നും സംസ്ഥാനത്ത് പല ഭാഗങ്ങളിലും പശുക്കളുടെ അവസ്ഥ മോശമാണെന്നും പ്രിയങ്ക കത്തിൽ പറയുന്നു. ഇതിന് ഉചിതമായ പരിഹാരം കാണണമെന്നും പശുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് യോഗി സർക്കാർ ആരംഭിച്ച ഗോശാലകളുടെ നിലയും പരിതാപകരമാണെന്നും പ്രിയങ്ക കത്തിൽ പറയുന്നു.
മറുനാടന് ഡെസ്ക്
Next Story