- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചരണത്തിന് ഇറങ്ങാൻ പറ്റിയ ആരോഗ്യമില്ലാതെ വലഞ്ഞ് സോണിയ; രാഹുലിന് ഒറ്റയ്ക്ക് മനസ്സ് കീഴടക്കാൻ കഴിയുന്നില്ല; ജൂനിയർ ഇന്ദിരയെ രംഗത്തിറക്കി യുപിയുടെ മനസ്സ് കീഴടക്കാൻ കോൺഗ്രസ്; പ്രതീക്ഷ ഇനി പ്രിയങ്കയിൽ
ന്യൂഡൽഹി: ആരോഗ്യം അത്ര മെച്ചമല്ലാത്തതിനാൽ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിറയില്ല. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഏറെ നിർണ്ണായകവുമാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയയേയും യുപിയിൽ സജീവമാക്കാനാണ് നീക്കം. ജുനിയർ ഇന്ദിരാ ഗാന്ധിയെന്ന വിശേഷണം പ്രിയങ്കയ്ക്കുണ്ട്. യുപി പിടിക്കാൻ ഈ ഗ്ലാമർ ഗുണകരമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അതുകൊണ്ടാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മഹായാത്രയ്ക്കു പിന്നാലെ പ്രിയങ്ക ഗാന്ധി യുപിയിൽ പ്രചാരണത്തിനിറങ്ങുന്നത്. അടുത്ത മാസം പകുതിയോടെയാണു യാത്ര തുടങ്ങുക. പരുക്കേറ്റു പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പുതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നിർദ്ദേശം. ഇതിനോടു നേതൃത്വം യോജിച്ചില്ല. എങ്കിലും റായ്ബറേലിയിലെയും അമേഠിയിലെയും കുടുംബമണ്ഡലങ്ങളിൽ മാത്രം പ്രചാരണത്തിനിറങ്ങുന്ന പതിവു വിട്ടു സംസ്ഥാനമെങ്ങുമിറങ്ങാമെന്ന ധാരണയുണ്ടായത് ഇതിനു പിന്നാലെയാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭ
ന്യൂഡൽഹി: ആരോഗ്യം അത്ര മെച്ചമല്ലാത്തതിനാൽ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിറയില്ല. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഏറെ നിർണ്ണായകവുമാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയയേയും യുപിയിൽ സജീവമാക്കാനാണ് നീക്കം. ജുനിയർ ഇന്ദിരാ ഗാന്ധിയെന്ന വിശേഷണം പ്രിയങ്കയ്ക്കുണ്ട്. യുപി പിടിക്കാൻ ഈ ഗ്ലാമർ ഗുണകരമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
അതുകൊണ്ടാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മഹായാത്രയ്ക്കു പിന്നാലെ പ്രിയങ്ക ഗാന്ധി യുപിയിൽ പ്രചാരണത്തിനിറങ്ങുന്നത്. അടുത്ത മാസം പകുതിയോടെയാണു യാത്ര തുടങ്ങുക. പരുക്കേറ്റു പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പുതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നിർദ്ദേശം. ഇതിനോടു നേതൃത്വം യോജിച്ചില്ല. എങ്കിലും റായ്ബറേലിയിലെയും അമേഠിയിലെയും കുടുംബമണ്ഡലങ്ങളിൽ മാത്രം പ്രചാരണത്തിനിറങ്ങുന്ന പതിവു വിട്ടു സംസ്ഥാനമെങ്ങുമിറങ്ങാമെന്ന ധാരണയുണ്ടായത് ഇതിനു പിന്നാലെയാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻകൂട്ടിയിറങ്ങിയതു കോൺഗ്രസിനു ചില മേഖലകളിൽ മേൽക്കൈ നൽകിയിട്ടുണ്ട്. എങ്കിലും പാർട്ടിയുടെ സംഘടനാ ദൗർബല്യങ്ങൾ വൻ മുന്നേറ്റങ്ങളുണ്ടാക്കുന്നതിനു തടസ്സമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 28 സീറ്റു മാത്രം. ഇതുയർത്തകുയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ബിജെപിയും എസ് പിയും ബിഎസ്‌പിയും വമ്പൻ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിൽ നിറയുകയാണ്. ഈ സാഹചര്യത്തിലാണ് പ്രിയങ്ക-രാഹുൽ ജോഡിയുടെ പരീക്ഷണം. ഷീലാ ദീക്ഷിത്തിനെ നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയങ്കയെ അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാക്കില്ല. എന്നാൽ അധികാരത്തിലേക്ക് എത്താൻ കോൺഗ്രസിന് ആയാൽ അത് പ്രിയങ്കയുടെ നേതൃമികവിന് അംഗീകാരമായി വ്യാഖ്യനിപ്പിക്കും. അങ്ങനെ ജൂനിയർ ഇന്ദിര കോൺഗ്രസിന്റെ തലപ്പത്ത് എത്തുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
കോൺഗ്രസിനെ ഗൃഹാതുരതയോടെ കാണുന്ന ഒരു വിഭാഗം ജനങ്ങളുടെ മനസ്സിളക്കാൻ പ്രിയങ്കയുടെ പ്രചാരണത്തിനു കഴിയുമെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. ജനങ്ങളോടു പെട്ടെന്ന് ഒത്തിണങ്ങാനും ആശയവിനിമയം നടത്താനും കഴിവുള്ള നേതാവാണു പ്രിയങ്ക. രാഹുൽ ഗാന്ധി നടത്തിയ യാത്രയ്ക്കു സമാനമായിരിക്കും പ്രിയങ്കയുടെ യാത്രയുമെന്ന് കോൺഗ്രസ് വിശദീകരിക്കുന്നു.
വിശദപരിപാടിക്കു രൂപമാകുന്നതേയുള്ളൂ. 39 ജില്ലകളും 55 ലോക്‌സഭാ മണ്ഡലങ്ങളും 232 നിയമസഭാ മണ്ഡലങ്ങളും പിന്നിട്ടാണു രാഹുൽ യാത്ര പൂർത്തിയാക്കിയത്. ചെറുസമ്മേളനങ്ങളും സംവാദങ്ങളുമായി യാത്ര ആസൂത്രണം ചെയ്യാനാണു നീക്കം. പ്രധാന കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വലിയ റാലികൾ. യുപിയിൽ പാർട്ടിയുടെ സമീപകാല ഭാഗധേയം നിർണയിക്കുന്നതിൽ പ്രിയങ്കയുടെ യാത്ര നിർണായകമാകുമെന്ന് കോൺഗ്രസ് വിലയിരുത്തുകയാണ്.



