- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിവേണീ സംഗമത്തിൽ മുങ്ങിക്കുളിച്ച് പ്രാർത്ഥനാ നിരതയായി പ്രിയങ്കാ ഗാന്ധി; തറവാട്ട് വീട്ടിലെത്തി മുത്തച്ഛൻ ജവഹർലാൽ നെഹ്റുവിന് ആദരാഞ്ജലികളും അർപ്പിച്ചു; ഉത്തർപ്രദേശിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ സജ്ജമായി കോൺഗ്രസ് ജനറൽ സെക്രട്ടറി
പ്രയാഗ് രാജ്: ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിച്ച് പ്രാർത്ഥനകളോടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രായഗ് രാജിലെത്തിയ പ്രിയങ്ക, മൗനി അമാവസ്യയിൽ പൂജ നടത്തി. തുടർന്ന്, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുയും മുത്തച്ഛനുമായയ ജവഹർ ലാൽ നെഹ്രുവിന്റെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന ആനന്ദ് ഭവനിലെത്തി കോൺഗ്രസ് ജനറൽ സെക്രട്ടറി ആദരാഞ്ജലി അർപ്പിച്ചു.
നദികളുടെ സംഗമത്തിൽ മുങ്ങിക്കുളിച്ച് പ്രാർത്ഥനയോടെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മൗനി അമാവാസ്യ ദിനത്തിലാണ് പ്രിയങ്കാ ഗാന്ധി മകൾ മിറായയോടും എംഎൽഎ ആരാധന മിശ്ര എന്നിവരോടൊപ്പം പ്രയാഗ് രാജിൽ എത്തിയത്. കുളിക്കും പ്രാർത്ഥനക്കും ശേഷം പ്രിയങ്ക ബോട്ടിൽ സഞ്ചരിക്കുകയും ചെയ്തു. അലഹാബാദിലെ നെഹ്‌റു, ഗാന്ധി കുടുംബവീടായ ആനന്ദ് ഭവനും പ്രിയങ്ക സന്ദർശിച്ചു.
കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സഹാറാൻപുരിൽ നടന്ന കർഷകരുടെ മഹാപഞ്ചായത്തിലും പ്രിയങ്കാ ഗാന്ധി പങ്കെടുത്തിരുന്നു. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് പ്രിയങ്കാ ഗാന്ധിയുടെ ലക്ഷ്യം. കർഷക സമരം നടത്തുന്നവരെ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാറും അപമാനിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും പ്രിയങ്ക കർഷകർക്ക് ഉറപ്പ് നൽകി.
നേരത്തേ, പ്രിയങ്ക ഗാന്ധിയുടെ ക്ഷേത്ര സന്ദർശനവും രുദ്രാക്ഷ മാലയും വിവാദമായിരുന്നു. വോട്ടിന് വേണ്ടി പ്രിയങ്ക പെട്ടെന്ന് ഹിന്ദുവായെന്ന വിമർശനം ബിജെപി ഉയർത്തുമ്പോൾ പ്രിയങ്ക ഗാന്ധി ബ്രാഹമണ കുടുംബാംഗം എന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. കയ്യിൽ രുദ്രാക്ഷം അണിഞ്ഞ് യുപിയിലെ ശകുംഭരി ക്ഷേത്രത്തിൽ ദർശനത്തിന് പ്രിയങ്ക എത്തിയതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത്.
ആദ്യമായാണ് പ്രിയങ്ക രുദ്രാക്ഷ മാലയണിഞ്ഞ് പൊതുസ്ഥലത്ത് എത്തുന്നത്. രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി ക്ഷേത്രത്തിൽ രുദ്രാക്ഷ മാലയണിഞ്ഞ് എത്തിയതെന്ന് യുപി മന്ത്രി ബ്രിജേഷ് പഥക് പറഞ്ഞു. വാർത്തകളിൽ നിറഞ്ഞ് നിൽക്കാനാണ് പ്രിയങ്ക ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തെറ്റിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'അവർ വോട്ടിന് വേണ്ടി പെട്ടെന്ന് ഹിന്ദുവായി മാറി' എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രിയങ്ക ഗാന്ധി ബ്രാഹമണ കുടുംബാംഗം ആണെന്നും ക്ഷേത്രങ്ങൾ സന്ദർശിക്കാനും രുദ്രാക്ഷം ധരിക്കാനും എല്ലാ അവകാശവുമുണ്ടെന്ന് കോൺഗ്രസ് വക്താവ് അൻശു അവസ്തി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ