- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയ പിൻനിരയിലേക്ക് മാറുന്നു; ഒപ്പം മുതിർന്ന നേതാക്കളും; രാഹുൽ എഐസിസി പ്രസിഡന്റാകും; പ്രിയങ്ക ജനറൽ സെക്രട്ടറിയും; ഏപ്രിൽ മുതൽ കോൺഗ്രസിനെ ഉടച്ചുവാർക്കാൻ അണിയറയിൽ പദ്ധതി ഒരുങ്ങുന്നു
ന്യൂഡൽഹി: കോൺഗ്രസ് നേതൃസ്ഥാനത്ത് നിന്ന് സോണിയാ ഗാന്ധി പതുക്കെ പിന്മാറും. മക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ വദേരയേയും ചുമലകൾ ഏൽപ്പിക്കാനാണ് നീക്കം. പ്രവർത്തകരുടേയും അണികളുടേയും വികാരം കണക്കിലെടുത്ത് പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാക്കാൻ നീക്കം സജീവമാണ്. രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താലുടൻ പ്രിയങ്കയുടെ നിയമനമ

ന്യൂഡൽഹി: കോൺഗ്രസ് നേതൃസ്ഥാനത്ത് നിന്ന് സോണിയാ ഗാന്ധി പതുക്കെ പിന്മാറും. മക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ വദേരയേയും ചുമലകൾ ഏൽപ്പിക്കാനാണ് നീക്കം. പ്രവർത്തകരുടേയും അണികളുടേയും വികാരം കണക്കിലെടുത്ത് പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാക്കാൻ നീക്കം സജീവമാണ്. രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താലുടൻ പ്രിയങ്കയുടെ നിയമനമുണ്ടാകുമെന്നു സൂചന. ഇതോടെ കോൺഗ്രസിലെ അധികാര കേന്ദ്രങ്ങളും മാറും. എന്നാൽ പ്രിയങ്ക കോൺഗ്രസ് ജനറൽ സെക്രട്ടറിയാകുമെന്ന വാർത്ത അവരുടെ ഓഫീസ് നിഷേധിച്ചിട്ടുമുണ്ട്.
ൽഹി തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്നാണ് പ്രിയങ്കയെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കം സജീവമായത്. ഇതേസമയം, സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്ന വാർത്തകൾക്കെതിരേ നേതാക്കൾ രംഗത്തുവന്നു.
സോണിയാ ഗാന്ധിയുടെ നേതൃത്വം പാർട്ടിക്ക് ഇനിയും ലഭ്യമാകുമെന്ന് മുൻ നിയമ മന്ത്രികൂടിയായ അശ്വിനി കുമാർ പറഞ്ഞു. ഏതായാലും
അവധി കഴിഞ്ഞു മടങ്ങിയെത്തുന്ന രാഹുൽ പാർട്ടിയിൽ വൻഅഴിച്ചുപണിക്കു തുടക്കമിടുമെന്നും സംസ്ഥാന നേതൃത്വങ്ങളിലുൾപ്പെടെ മാറ്റമുണ്ടാകുമെന്നും പാർട്ടിവൃത്തങ്ങൾ കണക്കുകൂട്ടുന്നു.
പാർട്ടി പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നതെന്ന് എല്ലാ നേതാക്കളും സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ നേതൃത്വം പരീക്ഷിക്കുന്നത്. രാഹുൽ ഇതിന് എതിരാണെന്നും സൂചനയുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് രാഹുൽ അവധിയെടുത്തത് എന്നാണ് അഭ്യൂഹം. എന്നാൽ ഇതിനെ കോൺഗ്രസ് നേതൃത്വം തള്ളിക്കളയുന്നു. യോജിച്ചുള്ള പ്രവർത്തനമാണ് ഇവിടെ ആവശ്യം. സോണിയയും രാഹുലുമായി ഭിന്നതയില്ലെന്നും അവർ പറയുന്നു. പാർട്ടിയുടെ മുഴുവൻ ചുമതലയും രാഹുൽ ഗാന്ധിക്ക് നൽകണമെന്നു മുതിർന്ന നേതാവ് കമൽ നാഥ് അഭിപ്രായപ്പെട്ടു. ഏപ്രിൽ ആദ്യം രാഹുൽ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കുമെന്നാണു നേതാക്കൾ നൽകുന്ന സൂചന.
നാലു സംസ്ഥാനങ്ങളിൽ നേതൃമാറ്റത്തിനു കോൺഗ്രസിന് പദ്ധതിയുണ്ട്. ഏപ്രിലിൽ നടക്കുന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിനു മുന്നോടിയായി ഏതാനും സംസ്ഥാന ഘടകങ്ങൾ പുനഃസംഘടിപ്പിക്കാനാണ് നീക്കം. ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നേതൃമാറ്റമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഗുജറാത്തിൽ അർജുൻ മൊദ്‌വാഡിയയ്ക്കു പകരം ഭരത് സിങ് സോളങ്കി പി.സി.സി. പ്രസിഡന്റായേക്കും.
മധ്യപ്രദേശിൽ ദിഗ്‌വിജയ് സിങ്, കമൽനാഥ്, സുരേഷ് പച്ചോരി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകൾ നിലനിൽക്കുന്നതിനാൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തുക എളുപ്പമാകില്ല. ജ്യോതിരാദിത്യ സിന്ധ്യക്കു നറുക്കു വീഴാനും സാധ്യതയുണ്ട്.

