- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ പൊടിച്ച് മൂന്ന് ദിവസം നീണ്ട് നിന്ന ചടങ്ങുകൾക്ക് ശേഷം പ്രിയങ്ക ചോപ്ര അമേരിക്കൻ ഗായകന്റെ വധുവായി; വിദേശത്ത് നിന്നെത്തിയ ഷെഫുമാർ ഉണ്ടാക്കിയ 18 അടി നീളമുള്ള വിവാഹ കേയ്ക്ക് ലോകശ്രദ്ധ നേടി; ഒരു വൃത്തിയുമില്ലാത്ത കാക്കിയുടിപ്പിട്ട് വരനും വധുവും ഡൽഹിയിൽ റിസപ്ഷനെത്തി
ജോധ്പൂർ: പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹം രാജസ്ഥാനിലെ ജോധ്പൂരിലുള്ള കൊട്ടാരമായ ഉമൈദ് ഭവനിൽ വച്ച് അത്യാഢംബരപൂർവം നടന്നു. കോടികൾ പൊടിച്ച് മൂന്ന് ദിവസം നീണ്ട് നിന്ന ചടങ്ങുകൾക്ക് ശേഷമാണ് പ്രിയങ്ക ചോപ്ര അമേരിക്കൻ ഗായകന്റെ വധുവായിത്തീർന്നിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ ഷെഫുമാർ ഉണ്ടാക്കിയ 18 അടി നീളമുള്ള വിവാഹ കേയ്ക്ക് ലോകശ്രദ്ധ നേടിയിട്ടുണ്ട്. ഒരു വൃത്തിയുമില്ലാത്ത കാക്കിയുടിപ്പിട്ട് വരനും വധുവും ഡൽഹിയിൽ റിസപ്ഷനെത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹ കേയ്ക്കുണ്ടാക്കുന്നതിനായ നിക്ക് കുവൈത്തിൽ നിന്നും ദുബായിൽ നിന്നും തന്റെ പഴ്സണൽ ഷെഫുമാരെ കൊണ്ട് വന്നിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ച് ക്രിസ്തുമത ആചാര പ്രകാരമുള്ള ചടങ്ങ് വെള്ളിയാഴ്ചയും ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങ് ഞായറാഴ്ചയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ഉമൈദ് ഭവനിൽ വച്ച് നടന്ന ചടങ്ങുകൾ രണ്ടര മണിക്കൂറായിരുന്നു നീണ്ട് നിന്നിരുന്നത്. ഇതിനോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ ബ്രേക്
ജോധ്പൂർ: പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹം രാജസ്ഥാനിലെ ജോധ്പൂരിലുള്ള കൊട്ടാരമായ ഉമൈദ് ഭവനിൽ വച്ച് അത്യാഢംബരപൂർവം നടന്നു. കോടികൾ പൊടിച്ച് മൂന്ന് ദിവസം നീണ്ട് നിന്ന ചടങ്ങുകൾക്ക് ശേഷമാണ് പ്രിയങ്ക ചോപ്ര അമേരിക്കൻ ഗായകന്റെ വധുവായിത്തീർന്നിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ ഷെഫുമാർ ഉണ്ടാക്കിയ 18 അടി നീളമുള്ള വിവാഹ കേയ്ക്ക് ലോകശ്രദ്ധ നേടിയിട്ടുണ്ട്. ഒരു വൃത്തിയുമില്ലാത്ത കാക്കിയുടിപ്പിട്ട് വരനും വധുവും ഡൽഹിയിൽ റിസപ്ഷനെത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.
വിവാഹ കേയ്ക്കുണ്ടാക്കുന്നതിനായ നിക്ക് കുവൈത്തിൽ നിന്നും ദുബായിൽ നിന്നും തന്റെ പഴ്സണൽ ഷെഫുമാരെ കൊണ്ട് വന്നിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ച് ക്രിസ്തുമത ആചാര പ്രകാരമുള്ള ചടങ്ങ് വെള്ളിയാഴ്ചയും ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങ് ഞായറാഴ്ചയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച ഉമൈദ് ഭവനിൽ വച്ച് നടന്ന ചടങ്ങുകൾ രണ്ടര മണിക്കൂറായിരുന്നു നീണ്ട് നിന്നിരുന്നത്. ഇതിനോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റും തുടർന്ന് ഹാൽഡി ചടങ്ങും അരങ്ങേറിയിരുന്നു. ഈ ചടങ്ങിൽ വച്ച് മഞ്ഞൾ കുഴമ്പ് വരന്റെയും വധുവിന്റെയും ശരീരത്തിൽ തേച്ചിരുന്നു.
തുടർന്ന് വധു വിവാഹവളകൾ ധരിക്കുന്ന ചൂര ചടങ്ങും നടന്നിരുന്നു. പുഷ്പാലംകൃത മണ്ഡപത്തിൽ നടന്ന വിവാഹത്തിന് ശേഷം വിവാഹ വേദിയുടെ സമീപത്ത് കൂടെ വരനും വധുവും ആനപ്പുറത്തേറി സഞ്ചരിക്കുകയും ചെയ്തിരുന്നു. കുതിരപ്പുറത്തേറി എത്തിയതിന് ശേഷമായിരുന്നു നിക്ക് പ്രിയങ്കയെ താലി കെട്ടിയത്. വിവാഹ വേളയിൽ പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രമായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. വിവാഹത്തിന് ശേഷം വരനും വധുവും അഗ്‌നിയെ ഏഴ് വട്ടം പ്രദക്ഷിണം ചെയ്യുകയും ചെയ്തിരുന്നു.
വിവാഹത്തിന് അനുബന്ധിച്ചുള്ള ക്രിസ്ത്യൻ ചടങ്ങിന് നേതൃത്വമേകിയത് നിക്കിന്റെ പാസ്റ്ററായ പിതാവ് പോളായിരുന്നു. വിവാഹം കഴിഞ്ഞ് ജോധ്പൂർ വിട്ട് റിസപ്ഷനായി ഡൽഹിയിലെത്തിയ ദമ്പതികളുടെ ഫോട്ടോകളും പുറത്ത് വന്നിരുന്നു. ഇതിൽ നിക്ക് അനാകർഷകമായ കാക്കി ഷർട്ടും പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. ഏതാണ്ട് പച്ച നിറത്തിലുള്ള സാരിയാണ് പ്രിയങ്കയുടെ വസ്ത്രം. ഇന്നാണ് ഡൽഹിയിൽ റിസപ്ഷൻ നടക്കുന്നത്. ഇരുവരുടെയും വിവാഹ മോതിരങ്ങൾ ഈ ഫോട്ടോകളിൽ വ്യക്തമായി കാണാം. തന്റെ കൈകളിലെ ഹെന്ന അലങ്കാരങ്ങൾ പ്രിയങ്ക പ്രദർശിപ്പിച്ചിരുന്നു.