- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്ഞാതനായ ഈ സുന്ദരക്കുട്ടനെ കണ്ടവരുണ്ടോ? ഗായികയുടെ ട്വിറ്റർ സന്ദേശം ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്
ഗുഡ്ഗാവ്: യാത്രാമദ്ധ്യേ വഴിയരികിൽ അപ്രതീക്ഷിതമായി കണ്ട സുന്ദരനായ യുവാവിനെ തേടി ഒരു ഗായികയുടെ അന്വേഷണം. ആർ പി പ്രിയങ്ക എന്ന യുവതിയാണ് ട്വിറ്ററിലൂടെ ഈ യുവാവിനെ അന്വേഷിച്ച് രംഗത്തെത്തിയത്. 'ക്യൂട്ട് ഗയ് അലർട്ട്' എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗായിക്കഴിഞ്ഞു.ഗുഡ്ഗാവിലെ എംജി റോഡിൽ വച്ചാണ് ഈ അജ്ഞാത യുവ
ഗുഡ്ഗാവ്: യാത്രാമദ്ധ്യേ വഴിയരികിൽ അപ്രതീക്ഷിതമായി കണ്ട സുന്ദരനായ യുവാവിനെ തേടി ഒരു ഗായികയുടെ അന്വേഷണം. ആർ പി പ്രിയങ്ക എന്ന യുവതിയാണ് ട്വിറ്ററിലൂടെ ഈ യുവാവിനെ അന്വേഷിച്ച് രംഗത്തെത്തിയത്.
'ക്യൂട്ട് ഗയ് അലർട്ട്' എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗായിക്കഴിഞ്ഞു.
ഗുഡ്ഗാവിലെ എംജി റോഡിൽ വച്ചാണ് ഈ അജ്ഞാത യുവാവിനെ പ്രിയങ്ക കണ്ടുമുട്ടിയത്.
ഇയാളുടെ ഫോട്ടോയും പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ട്വിറ്ററിലുള്ളവർ സഹായിക്കണമെന്നാണ് പ്രിയങ്കയുടെ അഭ്യർത്ഥന. ചിത്രം നിരവധി പേർ റീട്വീറ്റ് ചെയ്തതോടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തു.
കറുത്ത ടീഷർട്ടും കടുംനീല നിറത്തിലുള്ള ജീൻസും ധരിച്ച് മറ്റൊരാളോടു സംസാരിച്ചു നിൽക്കുന്ന യുവാവിന്റെ ചിത്രമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. പുതിയ ട്രെൻഡായി ഈ സംഭവം മാറാൻ അധിക നേരമൊന്നും വേണ്ടിവന്നില്ല.