ഡാർ ലൗ എന്ന തന്റെ ആദ്യ ചിത്രത്തിൽ തന്നെ ഒരൊറ്റ കണ്ണിറുക്കലിലൂടെ സൂപ്പർതാര പരിവേഷത്തിലേക്കുയർന്ന താരമാണ് നടി പ്രിയവാര്യർ. പ്രിയ വാര്യരുടെ കണ്ണിറുക്കിയുള്ള ഗൺഷോട്ടിന്റെ ഡബ് മാഷുകളുമായി പിന്നീട് പലരും രംഗത്തെത്തി. ഇപ്പോഴിതാ പ്രിയാ വാര്യരെ പോലും കടത്തി വെട്ടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

സാക്ഷാൽ ഷക്കീലയാണ് പ്രിയയുടെ കണ്ണിറുക്കലിനെ അനുകരിച്ചത്.ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഷക്കീല പ്രിയയെ അനുകരിച്ചത്. അവതാരകന്റെ ആവശ്യപ്രകാരമായിരുന്നു താരത്തിന്റെ ശ്രമം.എന്തായാലും സംഭവം തകർത്തു. വീഡിയോ കണ്ട നിരവധിപേർ ഷക്കീലയെ അഭനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിൽ തരംഗമായിരുന്ന ഷക്കീല നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനുള്ള ശ്രമത്തിലാണ്.