സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കർണാടക ബാങ്കിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിൽ നിരവധി ഒഴിവുകൾ. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി മാർച്ച് 20.

സ്‌കെയിൽ- 1 തസ്തികകളിലെ അഗ്രികൾചറൽ ഫീൽഡ് ഓഫീസർ, ചാർട്ടേഡ് അക്കൗണ്ടന്റ്, ലോ ഓഫീസർ, റിലേഷൻഷിപ്പ് മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ശാഖകളിലാണ് നിയമനം.

തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും.

അഗ്രികൾചറൽ ഫീൽഡ് ഓഫീസർ: അഗ്രികൾചറൽ സയൻസ്, ഹോർട്ടികൾചർ, അഗ്രികൾചറൽ മാർക്കറ്റിങ് ബിരുദം അല്ലെങ്കിൽ പി.ജി ബിരുദം.

ചാർട്ടേഡ് അക്കൗണ്ടന്റ്: ഒന്നാം ക്ലാസ് ബിരുദവും സിഎയും (സിഎ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഇന്റർ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം)

ലോ ഓഫീസർ: ഒന്നാം ക്ലാസ് നിയമ ബിരുദവും കുറഞ്ഞത് മൂന്നു വർഷം പ്രാക്ടീസ് പരിചയവും.

റിലേഷൻഷിപ്പ് മാനേജർ: ഒന്നാം ക്ലാസ് ബിരുദവും എംബിഎ- മാർ്ക്കറ്റിങ് യോഗ്യതയും.

പ്രായപരിധി: അപേക്ഷകർക്ക് 28 വയസ് കവിയരുത്. പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷം ഇളവു ലഭിക്കും.

എഴുത്തു പരീക്ഷ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പു നടത്തുക. ബാംഗ്ലൂർ, മാംഗ്ലൂർ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല.

വിജ്ഞാപനത്തെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾക്ക് www.karnatakabank.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.