- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്‌സ് വേദിയിൽ കുഴഞ്ഞു വീണ എനിക്കു കള്ളം പറയേണ്ട കാര്യമില്ലെന്നു ജെയ്ഷ; കുടിവെള്ളം പോലും കിട്ടാതെ മലയാളി കായികതാരം മാരത്തൺ ഫിനിഷിങ് പോയിന്റിൽ ബോധം കെട്ടു വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്രം
ന്യൂഡൽഹി: മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം പോലും കിട്ടാതെ മലയാളി കായികതാരം ഒ പി ജെയ്ഷ ഒളിമ്പിക്‌സ് വേദിയിൽ തളർന്നു വീണ സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ ജെയ്ഷയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. എന്നാൽ, തനിക്ക് കള്ളം പറയേണ്ട കാര്യമില്ലെന്നും ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്നും അന്വേഷണം വേണമെന്നും ജെയ്ഷ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാർ ജെയ്ഷയ്ക്കു നീതി നൽകണം എന്നാവശ്യപ്പെട്ട് കേന്ദ്രകായിക മന്ത്രിക്കു കത്തു നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഒളിമ്പിക്സിൽ 42 കിലോമീറ്റർ മാരത്തണിനിടെ വെള്ളം പോലും കിട്ടാതെ ഒ.പി ജെയ്ഷക്ക് മത്സരിക്കേണ്ടി വന്ന സംഭവത്തിൽ കേന്ദ്രം അന്വേഷണ പ്രഖ്യാപിച്ചത്. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലാണ് രണ്ടംഗ സമിതിയെ നിയമിച്ചത്. കായിക മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ഓംകാർ കേഡിയ, ഡയറക്ടറായ വിവേക് നാരായണൻ എന്നിവരാണ് സമി
ന്യൂഡൽഹി: മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം പോലും കിട്ടാതെ മലയാളി കായികതാരം ഒ പി ജെയ്ഷ ഒളിമ്പിക്‌സ് വേദിയിൽ തളർന്നു വീണ സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ ജെയ്ഷയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു.
എന്നാൽ, തനിക്ക് കള്ളം പറയേണ്ട കാര്യമില്ലെന്നും ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്നും അന്വേഷണം വേണമെന്നും ജെയ്ഷ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാർ ജെയ്ഷയ്ക്കു നീതി നൽകണം എന്നാവശ്യപ്പെട്ട് കേന്ദ്രകായിക മന്ത്രിക്കു കത്തു നൽകിയിരുന്നു.
ഇതിനുപിന്നാലെയാണ് ഒളിമ്പിക്സിൽ 42 കിലോമീറ്റർ മാരത്തണിനിടെ വെള്ളം പോലും കിട്ടാതെ ഒ.പി ജെയ്ഷക്ക് മത്സരിക്കേണ്ടി വന്ന സംഭവത്തിൽ കേന്ദ്രം അന്വേഷണ പ്രഖ്യാപിച്ചത്. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലാണ് രണ്ടംഗ സമിതിയെ നിയമിച്ചത്. കായിക മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ഓംകാർ കേഡിയ, ഡയറക്ടറായ വിവേക് നാരായണൻ എന്നിവരാണ് സമിതി അംഗങ്ങൾ.
ഒളിമ്പിക്സിൽ ജെയ്ഷ നേരിട്ട ദുര്യോഗം കഴിഞ്ഞ ദിവസമാണ് ദേശീയ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഓരോ രണ്ടര കിലോമീറ്ററിലും വെള്ളമടക്കമുള്ള പരിചരണം ലഭിച്ചപ്പോൾ എട്ടു കിലോമീറ്ററിനിടെ സംഘാടന സമിതി നൽകുന്ന കുടിവെള്ളം മാത്രമാണ് ജെയ്ഷക്ക് ലഭിച്ചിരുന്നത്. മത്സരത്തിനൊടുവിൽ ഫിനിഷിങ് പോയിന്റിൽ ജെയ്ഷ ബോധം കെട്ടുവീഴുകയായിരുന്നു. മരിച്ചെന്നാണു കരുതിയതെന്നും ജീവിച്ചിരിക്കുന്നതു ഭാഗ്യം കൊണ്ടു മാത്രമാണെന്നും ജെയ്ഷ പറഞ്ഞു.