- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്ന ബലൂൺ വൈകിയത് ജയ് കാരണം; ഉണ്ടായത് ഒന്നരക്കോടിയുടെ നഷ്ടം; ബലൂൺ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ ജയ്ക്കെതിരെ പരാതിയുമായി നിർമ്മാതാക്കൾ കോടതിയിലേക്ക്
ജയ് നായകനായി അഭിനയിച്ച ചിത്രമാണ് ബലൂൺ. തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഈ ചിത്രം. എന്നാൽ ബലൂൺ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ നായകൻ ജയ്ക്കെതിരെ പരാതിയുമായി നിർമ്മാതാക്കളായ നന്ദകുമാറും അരുൺ ബാലാജിയും രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു വർഷം മുന്നേ ഈ ചിത്രം തിയറ്ററുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ ജയ് യുടെ അലംഭാവം മൂലമാണ് ചിത്രം വൈകിയതെന്ന് നിർമ്മാതാക്കൾ ആരോപിക്കുന്നു. ജയ് കൃത്യമായി സെറ്റിൽ വരികയോ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയോ ചെയ്തില്ല. ജയ് കാരണം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് തങ്ങൾക്ക് സഹിക്കേണ്ടി വന്നതെന്ന് നിർമ്മാതാക്കൾ പറയുന്നു. ജയ്, അഞ്ജലി, ജനനി അയ്യർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ബലൂൺ ഡിസംബർ 29 നാണ് പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് ജയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ജയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡൂസേഴ്സ് കൗൺസിലിനെയും നിർമ്മാതാക്കൾ സമീപിച്ചു കഴിഞ്ഞു. തങ്ങളുടെ ബാധ്യത തീർക്കാതെ മറ്റൊരു ചിത്രം ചെയ്യാൻ നടനെ അനുവ
ജയ് നായകനായി അഭിനയിച്ച ചിത്രമാണ് ബലൂൺ. തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഈ ചിത്രം. എന്നാൽ ബലൂൺ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ നായകൻ ജയ്ക്കെതിരെ പരാതിയുമായി നിർമ്മാതാക്കളായ നന്ദകുമാറും അരുൺ ബാലാജിയും രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു വർഷം മുന്നേ ഈ ചിത്രം തിയറ്ററുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ ജയ് യുടെ അലംഭാവം മൂലമാണ് ചിത്രം വൈകിയതെന്ന് നിർമ്മാതാക്കൾ ആരോപിക്കുന്നു. ജയ് കൃത്യമായി സെറ്റിൽ വരികയോ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയോ ചെയ്തില്ല. ജയ് കാരണം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് തങ്ങൾക്ക് സഹിക്കേണ്ടി വന്നതെന്ന് നിർമ്മാതാക്കൾ പറയുന്നു.
ജയ്, അഞ്ജലി, ജനനി അയ്യർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ബലൂൺ ഡിസംബർ 29 നാണ് പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് ജയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
ജയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡൂസേഴ്സ് കൗൺസിലിനെയും നിർമ്മാതാക്കൾ സമീപിച്ചു കഴിഞ്ഞു. തങ്ങളുടെ ബാധ്യത തീർക്കാതെ മറ്റൊരു ചിത്രം ചെയ്യാൻ നടനെ അനുവദിക്കരുതെന്നും അവർ നൽകിയ പരാതിയിൽ പറയുന്നു.