- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് പുറത്ത് ഒ.ബി.സി ഒരു വലിയ ജാതിക്കൂമ്പാരമാണ്, പട്ടികജാതി-പട്ടിക വർഗ്ഗംപോലെ; ഉത്തർപ്രദേശിൽ യാദവ, ജാട്ട്, കുർമി തുടങ്ങിയ പ്രബല വിഭാഗങ്ങൾ തൊട്ട് വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ വരെ 27 ശതമാനം വരുന്ന ഒ.ബി.സി സംവരണത്തിന് മത്സരിക്കുകയാണ്; 'കൂട്ടിനുള്ളിലെ നീതി' സി.രവിചന്ദ്രന്റെ കുറിപ്പ്
കൂട്ടത്തിനുള്ളിലെ നീതി (1) 'സംവരണസമവാക്യങ്ങൾ', 'ജാതിപ്പൂക്കൾ' തുടങ്ങിയ അവതരണങ്ങളിൽ പരാമർശിച്ച ഒരു കാര്യംകൂടി സർക്കാർ-രാഷ്ട്രീയ തലത്തിൽ സജീവ ചർച്ചയ്ക്ക് ചർച്ചാവിഷയമാകുന്നു. പുതിയ വാർത്ത ഉത്തർപ്രദേശിൽ നിന്നാണ്. സംവരണം മുന്തിരിച്ചാറാണ്, കിട്ടിയവൻ കളയില്ല, കിട്ടാത്തവൻ ഉറങ്ങില്ല എന്നതായിരുന്നു പ്രസ്തുത അവതരണങ്ങളിലെ മുഖ്യ പ്രമേയങ്ങളിലൊന്ന്.ഭാവിയിൽ കൂടുതൽ ജാതികൾ സംവരണപരിരക്ഷയുടെ കീഴിൽവരും എന്നും നിരീക്ഷിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഭരണവർഗ്ഗമായ മറാത്തകൾക്ക് സർക്കാർ സർവീസിൽ 16 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബിൽ മഹാരാഷ്ട്ര അസംബ്ലി കഴിഞ്ഞ മാസം പാസ്സാക്കിയിരുന്നു(https://timesofindia.indiatimes.com/.../maharashtra-govt-prop...). പല സംസ്ഥാനങ്ങളിലും ജാതികളുടെ മുറവിളി അനുസരിച്ച് 50 മുതൽ 69 ശതമാനം വരെ സംവരണം ഏർപ്പെടുത്തപ്പെടുകയാണ്. (2) പട്ടികജാതി-പട്ടികവർഗ്ഗക്കാരിലെ ക്രീമിലെയർ വിഭാഗത്തെ കണ്ടത്തണമെന്നതായിരുന്നു പ്രസ്തുത അവതരണങ്ങളിൽ പരാമർശിച്ച മറ്റൊരു കാര്യം. 2018 സെപ്തമ്പറിൽ സുപ്രിംകോടതി പട്ടികജാതി-പട്ടിക
കൂട്ടത്തിനുള്ളിലെ നീതി
(1) 'സംവരണസമവാക്യങ്ങൾ', 'ജാതിപ്പൂക്കൾ' തുടങ്ങിയ അവതരണങ്ങളിൽ പരാമർശിച്ച ഒരു കാര്യംകൂടി സർക്കാർ-രാഷ്ട്രീയ തലത്തിൽ സജീവ ചർച്ചയ്ക്ക് ചർച്ചാവിഷയമാകുന്നു. പുതിയ വാർത്ത ഉത്തർപ്രദേശിൽ നിന്നാണ്. സംവരണം മുന്തിരിച്ചാറാണ്, കിട്ടിയവൻ കളയില്ല, കിട്ടാത്തവൻ ഉറങ്ങില്ല എന്നതായിരുന്നു പ്രസ്തുത അവതരണങ്ങളിലെ മുഖ്യ പ്രമേയങ്ങളിലൊന്ന്.
ഭാവിയിൽ കൂടുതൽ ജാതികൾ സംവരണപരിരക്ഷയുടെ കീഴിൽവരും എന്നും നിരീക്ഷിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഭരണവർഗ്ഗമായ മറാത്തകൾക്ക് സർക്കാർ സർവീസിൽ 16 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബിൽ മഹാരാഷ്ട്ര അസംബ്ലി കഴിഞ്ഞ മാസം പാസ്സാക്കിയിരുന്നു(https://timesofindia.indiatimes.com/.../maharashtra-govt-prop...). പല സംസ്ഥാനങ്ങളിലും ജാതികളുടെ മുറവിളി അനുസരിച്ച് 50 മുതൽ 69 ശതമാനം വരെ സംവരണം ഏർപ്പെടുത്തപ്പെടുകയാണ്.
(2) പട്ടികജാതി-പട്ടികവർഗ്ഗക്കാരിലെ ക്രീമിലെയർ വിഭാഗത്തെ കണ്ടത്തണമെന്നതായിരുന്നു പ്രസ്തുത അവതരണങ്ങളിൽ പരാമർശിച്ച മറ്റൊരു കാര്യം. 2018 സെപ്തമ്പറിൽ സുപ്രിംകോടതി പട്ടികജാതി-പട്ടിക വർഗ്ഗക്കാരിലെ ക്രീമിലെയറിനെ കണ്ടത്തണമെന്ന വിധിന്യായം മുന്നോട്ടുവെച്ചിരുന്നു(https://www.news18.com/.../creamy-layer-is-applicable-in-scst-). SC-ST ജീവനക്കാരുടെ വകുപ്പുതല പ്രമോഷൻ കാര്യത്തിലുള്ള ഈ കണ്ടത്തൽ റിക്രൂട്ട്മെന്റിലും ബാധകമാക്കപ്പെടുമെന്ന് തന്നെ കരുതാം. ഒ.ബി.സി കളുടെ സംവരണം സംബന്ധിച്ച് ചില പ്രശ്‌നങ്ങളായിരുന്നു വേറൊന്ന്. ഒ.ബി.സി എന്ന സംവരണ കാറ്റഗറിയുടെ കാര്യം കേരളത്തിൽ അത്ര പ്രസക്തമല്ല. കാരണം 1936 മുതൽ കേരളത്തിൽ ജാതി തിരിച്ച് (ഈഴവർ, വിശ്വകർമ്മജർ, LC/AI, മുസ്ലിം...തുടങ്ങിയവർക്ക് വെവ്വേറെ വിഹിതം) സംവരണം ഉണ്ടായിരുന്നു. നിലവിൽ കേരളത്തിലെ ഒ.ബി.സി എന്നുപറയുന്നത് വിളക്കിത്തല നായർ, വെളുത്താട നായർ തുടങ്ങി മറ്റ് രീതിയിൽ സംവരണവിഹിതം ഇല്ലാത്ത കുറെ ജാതികളുടെ കൂമ്പാരമാണ്. അമ്പതിൽ മൂന്ന് മുതൽ 6 സീറ്റുകളാണ് ഇവർക്ക് സംവരണം ചെയ്തിരിക്കുന്നത്. അതായത് മൊത്തം സംവരണത്തിന്റെ 6-12%.
(3) എന്നാൽ കേരളത്തിന് പുറത്ത് ഒ.ബി.സി ഒരു വലിയ ജാതിക്കൂമ്പാരമാണ്- പട്ടികജാതി-പട്ടിക വർഗ്ഗംപോലെ. ഉത്തർപ്രദേശിന്റെ കാര്യമെടുക്കാം. അവിടെ യാദവ, ജാട്ട്, കുർമി തുടങ്ങിയ പ്രബല വിഭാഗങ്ങൾ തൊട്ട് വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾവരെ 27 ശതമാനം വരുന്ന ഒ.ബി.സി സംവരണത്തിന് മത്സരിക്കുകയാണ്. യു.പിയിലും ബീഹാറിലുമൊക്കെ യാദവ്, ജാട്ട്, കുർമി തുടങ്ങിയ വിഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ ഭരണവർഗ്ഗങ്ങളാണ്. അവിടെ സംഭവിക്കുന്നതെന്തെന്ന് ഊഹിക്കാൻ എളുപ്പമാണ്. സംവരണത്തിന്റെ സിംഹഭാഗവും ഈ പ്രബല സമുദായങ്ങൾ കൈക്കലാക്കും. ബാക്കിയുള്ളവർക്ക് ഈ പ്രബലരുടെ സാന്നിധ്യം മൂലം കാര്യമായി ഒന്നും ലഭിക്കില്ല. കേരളത്തിൽ ഉൾപ്പടെ പട്ടികജാതി-പട്ടിക വർഗ്ഗക്കാരുടെ കാര്യത്തിൽ നിലനിൽക്കുന്ന അനീതിക്ക് സമാനമായ അവസ്ഥ.
(4) ഇത് അങ്ങനെതന്നെ തുടരുന്നതാണ് പ്രബല സംവരേണ്യസമുദായങ്ങൾക്ക് ഹിതകരം. കൂടെയുള്ളവരുടെ പിന്നാക്കാവസ്ഥ അവർക്ക് പാൽപ്പായസമാണ്. യു.പി യിൽ ഒ.ബി.സി ലിസ്റ്റിലുള്ള 79 ജാതികൾക്കാണ് 27 ശതമാനം സംവരണം. ഇതിൽ സിംഹഭാഗവും മേൽപ്പറഞ്ഞ പ്രബലജാതികളാണ് സ്വന്തമാക്കുന്നത്. കൂട്ടത്തിന് മാത്രമല്ല കൂട്ടത്തിന് ഉള്ളിലും നീതി വേണം എന്നു പറഞ്ഞാൽ ഈ പ്രബലർ ശക്തിയുക്തം എതിർക്കും. കാരണം 'പാർട്ടി ഭിന്നിക്കാതിരിക്കേണ്ടത് ' അവരുടെ ആവശ്യമാണ്. അതിനായി അവർ ഏതറ്റംവരെയുംപോകും. സംവരേണ്യകലാപങ്ങളുടെ പൊതു സിലബസ്സ് ഇതാണ്.
(5) ഇപ്പോൾ ഉത്തർപ്രദേശിൽ ഒ.ബി.സി യുടെ 27 ശതമാനം സംവരണം മൂന്നായി വിഭജിക്കാൻ വീണ്ടും നിർദ്ദേശം വന്നിരിക്കുകയാണ്. ഒ.ബി.സി സംവരണം സംബന്ധിച്ച് പഠനം നടത്തിയ മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി രാഗവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ കമ്മറ്റി റിപ്പോർട്ട് യോഗി ആദിത്യ സർക്കാരിനോട് നിർദ്ദേശിക്കുന്നത് മൂന്ന് തരം ഒ.ബിസി കളെ പട്ടികവൽക്കരിക്കാനാണ്. ഈ റിപ്പോർട്ട് സർക്കാരിന് 2018 ഒക്ടോബറിൽ അയച്ചുകൊടുത്തുവെങ്കിലും ഇതുവരെ സംസ്ഥാന അസബ്ലിക്ക് മുമ്പാകെ വെച്ചിട്ടില്ല. സമർപ്പിക്കുന്നതിന് മുമ്പ് ലീക്കായി എന്നാണ് വാർത്തകളിലുള്ളത്(https://www.thehindu.com/.../oth.../obc-quota-split-a-factor-in-) ഒ.ബി.സി ക്കുള്ളിൽ താഴെപ്പറയുന്ന വിഭജനം ആണ് നിർദ്ദേശിക്കപ്പെടുന്നത്.
(6) OBC-Total 79 Communities
...........................................................
അതിൽതന്നെ
(1) Backward(പിന്നാക്കവിഭാഗം)-7 ശതമാനം(യാദവ്, കുർമി, ജാട്ട്... മൊത്തം 9 ജാതികൾ)
..........................................................................................
(2) More Backward OBC(അതിപിന്നാക്ക വിഭാഗം)-11ശതമാനം(Gurjar, Kushwaha-Maurya-Shakya, Prajapati, Gaderia-Pal, Baghel, Sahu, Kumhar, Teli and Lodh.....മൊത്തം 37 ജാതികൾ)
.............................................................................................
(3) Most Backward OBC(അത്യന്തം പിന്നാക്കം)-9 ശതമാനം(Mallah, Nishad, Kewat, Kashyap and Kahar, apart from Bind, Rajbhar, Bhar, Loniya Chauhan, Dheevar and Ghosi.....മൊത്തം 33 ജാതികൾ)
...............................................................................................
(7) ഈ റിപ്പോർട്ട് നടപ്പിലായാൽ യാദവർക്കും കുർമികൾക്കും ജാട്ടുകൾക്കും 27 ശതമാനം സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ല. പകരം 7 ശതമാനം മാത്രം. നടപ്പിലാക്കപ്പെടാൻ വല്ല സാധ്യതയുമുണ്ടോ?! ബി.ജെപി സർക്കാരാണ് 2018 മേയിൽ ഈ കമ്മറ്റിയെ നിയമിച്ചത്. സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ(SBSP) കടുത്ത നിർബന്ധം കാരണമായിരുന്നു കമ്മറ്റി രൂപീകരണം.ബിജെപി രാഷ്ടീയ ലാഭത്തിനായി കൊണ്ടുവരുന്ന റിപ്പോർട്ടാണെന്നോ സമാജ് വാദി-ബി.എസ്‌പി സഖ്യത്തിന് പണി കൊടുക്കാനാണുള്ള തന്ത്രമാണെന്നോ ഈ നീക്കത്തെ വിലയിരുത്താം. പക്ഷെ റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന കണക്കുകൾ ഇത്തരമൊരു വിഭജനത്തെ ശരിവെക്കുന്നുണ്ട്.
(8) യു.പി യിൽ യാദവ, കുർമി, ജാട്ട് തുടങ്ങിയ 'പിന്നാക്കജാതികൾ' രാഷ്ട്രീയപരമായും സാമൂഹികപരമായും സാമ്പത്തികപരമായും പ്രബലരാണെന്നും ജനസംഖ്യയെക്കാൾ കൂടിയ പ്രാതിനിധ്യം അവർക്ക് ഇപ്പോൾ തന്നെ സർക്കാർ സർവീസിൽ ഉണ്ടെന്നും 400 പേജുള്ള റിപ്പോർട്ടിലുണ്ടെന്ന് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. 'They have not been socially oppressed and feel proud in telling their castes,'-എന്നാണ് റിപ്പോർട്ടിലെ ഒരു പരാമർശം. ജനസംഖ്യയ്ക്ക് ആനുപാതികമായ പ്രാതിനിധ്യം എന്നൊരു നിയമം സംവരണം സംബന്ധിച്ച് നിലവിലില്ല. പര്യാപ്തമായ പ്രാതിനിധ്യം(adequate representation) എന്നാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെ ജനസംഖ്യാ അനുപാതത്തിലും ഉപരിയായ പ്രാതിനിധ്യം ഉണ്ടായിട്ടും സംവരണം അവസാനിപ്പിക്കണമെന്ന ശിപാർശയല്ല വന്നിരിക്കുന്നത്! മറിച്ച് 7 ശതമാനം സംവരണം നിലനിർത്തണമെന്ന ശിപാർശയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. അതായത് അമിത പ്രാതിനിധ്യമുണ്ടെങ്കിലും സംവരണം നിലനിർത്തണം. അപ്പോൾ സംവരണമില്ലാത്ത വിഭാഗങ്ങൾ സമരത്തിലേക്ക് തിരിയുന്നതിൽ അതിശയിക്കാനുണ്ടോ?
(9) എന്നാൽ ഈ റിപ്പോർട്ട് തന്നെ നടപ്പിലാക്കാൻ സംവരണതമ്പുരാന്മാർ അനുവദിക്കുമോ എന്നത് വേറെ കാര്യം. സംവരണം 'ഒരു തുള്ളിപോലും' കുറയ്ക്കാൻ ജാതിപ്രമാണികൾ സമ്മതിക്കില്ല. സമാജ് വാദി പാർട്ടിയും ജനതാദളുമൊക്കെ ഒ.ബി.സിക്കാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് തെരുവിലിറങ്ങുമെന്ന് ഉറപ്പാണ്. 2001 ൽ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനും സമാനമായ ഒരു റിപ്പോർട്ട് ലഭിച്ചിരുന്നു. അതിലും മൂന്ന് ഗ്രൂപ്പുകളുണ്ടായിരുന്നു. ആദ്യത്തെ ഗ്രൂപ്പിന്(yadava, kurmi, jat..) 5 ശതമാനം സംവരണം മാത്രമേ നൽകിയിരുന്നുള്ളൂ. പക്ഷെ ബി.ജെപിക്ക് വൈകാതെ ഭരണം നഷ്ടപെട്ടതിനാലും നിർദ്ദേശത്തിന് കോടതി സ്റ്റേ വന്നതിനാലും റിപ്പോർട്ട് നടപ്പാക്കപ്പെട്ടില്ല.
(10) തങ്ങളുടെ പട്ടികയിലുള്ളവർ കാരണമാണ് തങ്ങൾക്ക് അർഹമായ വിഹിതം നിഷേധിക്കപ്പെടുന്നതെന്ന് മിക്ക പിന്നാക്ക ജാതികൾക്കും അറിയാം. ബ്രാഹ്മണ്യം, സംവരണവിരുദ്ധർ, അമേരിക്കൻ സാമ്രാജ്യത്വം... തുടങ്ങിയ പൊതുശത്രുക്കളെ ഉണ്ടാക്കി, ചാപ്പയടി വ്യവസായം കൊഴുപ്പിച്ച് എക്കാലവും കൂട്ടത്തിന്റെ ഉള്ളടക്കം നിലനിർത്താനാവും സംവരേണ്യ പ്രഭുക്കൾ ശ്രമിക്കുക. കേരളത്തിലെ സംവരേണ്യർ മേൽസൂചിപ്പിച്ച പ്രസന്റേഷനുകളോട് പ്രതികരിച്ചതും സമാനമായ രീതിയിലാണ്. ഗ്രൂപ്പ് ഫോട്ടോ പൊട്ടിക്കരുത് എന്നായിരുന്നു മുറവിളി. കിട്ടയവർക്ക് നിലനിറുത്തണം, കിട്ടാത്തവർക്ക് കിട്ടണം....! സംവരണ പട്ടികയിലേക്ക് ജാതികളെ പുതിയതായി ചേർക്കുന്നതും ഉള്ളവർക്ക് വിഹിതം കൂട്ടികൊടുക്കുന്നതും താരതമ്യേന എളുപ്പമാണ്. പക്ഷെ സംവരണം കുറയ്ക്കാനോ എടുത്തുകളയാനോ ശ്രമിച്ചാൽ അതത്ര എളുപ്പമാകില്ല. ഇന്ത്യയിൽ സംവരണയുദ്ധങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. മതത്തെ നിയന്ത്രിക്കുന്നത് പോലെയാണ് ജാതിയുടെ കാര്യവും. പ്രീണിപ്പിക്കൽ അല്ലാതെ മറ്റൊരു ഉപായവും രാഷ്ട്രീയക്കാരുടെ പക്കലില്ല.