ബ്രിസ്‌ബേൻ: ബ്രിസ്‌ബേനിൽ നടക്കുന്ന ആസ്‌ട്രോ- ഏഷ്യാ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് എത്തിയ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ തോമസ് എംപി അടക്കമുള്ളവർക്ക് എയർപോർട്ടിൽ സ്വീകരണം നൽകി. ഒഐസിസി ഭാരവാഹികളായ ജേബി ചന്ദ്രൻകുന്നേൽ, സിബിൻ, ടോമി, നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

കോൺസൽ അർച്ചനാ സിങ്, സെക്കൻഡ് സെക്രട്ടറി സഞ്ജയ് അസ്താന എന്നിവരും പ്രഫ. കെ വി തോമസിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തെ സ്വീകരിച്ചു.