മനാമ: പ്രസിദ്ധ നാടകകൃത്തും സംവിധായകനും നടനുമായിരുന്ന പ്രൊഫ: നരേന്ദ്രപ്രസാദിന്റെ സ്മരണാർത്ഥം ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന നാടക മത്സരം  നവംബർ 18ന് ആരംഭിക്കുന്നു. ബഹ്‌റൈനിലെ നാടക പ്രവർത്തകർക്ക് തങ്ങളുടെ പ്രതിഭയുടെ മാറ്റുരയ്ക്കാൻ ഈ മത്സരം വേദിയാവുകയാണ് എന്ന് സമാജം പ്രസിഡണ്ട്  ജി കെ നായർ സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു.

സമാജത്തിന്റെ വേദിയിൽ മുമ്പ് അവതരിപ്പിച്ചിട്ടില്ലാത്തതും മുപ്പതു മിനിട്ട് മുതൽ അമ്പത് മിനിട്ട് വരെ സമയ ദൈർഘ്യവും ഉള്ള നാടകങ്ങളാണ് അവതരിപ്പിക്കേണ്ടത്. ബഹ്‌റിനിലെ എല്ലാ നാടക പ്രവർത്തകരെയും ഉൾക്കൊണ്ട് കൊണ്ട് സംഘടിപ്പിച്ചിരിക്കുന്ന ഈ നാടക മത്സരത്തിൽ ഓരോ നാടകത്തിന്റെയും പ്രായോജകനാകേണ്ടത് സമാജം അംഗമാണ്. നാടകത്തിലെ വിവിധ ഘടകങ്ങൾക്കു വിദഗ്ദ്ധരായ വിധി നിർണ്ണയ സമിതി തിരഞ്ഞെടുക്കുന്ന പത്തിലതികം അവാർഡുകൾ സമ്മാനിക്കുന്നു. ഈ നാടകത്തിലേക്കുള്ള സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചുകൊണ്ട് സമാജം ഭരണസമിതി അറിയിപ്പ് നൽകിയിരിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാടകത്തിന്റെ സ്‌ക്രിപ്റ്റ് ഒക്ടോബർ പത്തിന് മുമ്പായി സമാജം ഓഫീസിൽ എത്തിക്കേണ്ടതാണ്. നിബന്ധനകളും അപേക്ഷാഫോറവും സമാജം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കല വിഭാഗം സെക്രട്ടറി ഷാജഹാനുമായോ 39297836 സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ എസ് പി മനോഹരനുമായോ 32301547 ബന്ധപ്പെടാവുന്നതാണ്.