ദോഹ: പ്രവാസി കുട്ടായ്മകളും സംഘടനകളും മാനുഷികനന്മയ്ക്കും സേവനങ്ങൾക്കും പ്രാവത്തികമാകണമെന്നും അതിലുടെ പ്രതിസന്ധിയിലും പ്രയാസങ്ങളിലുമിരിക്കുന്ന മാനവർക്കും അത്താണിയായി തീരണമെന്നും ഈ പ്രവത്തനങ്ങളിലുടെ മാത്രമെ സംഘടനക്കും ഉദ്ദേശലക്ഷ്യം പൂർത്തീകരിക്കുകയുള്ളമെന്നും രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി ജെ കുര്യൻ അഭിപ്രായപ്പെട്ടു. മധ്യതിരുവിതാകുർ സൗഹ്യദക്കുട്ടായ്കയുടെ നേത്യത്വത്തിൽ വിവിധ സംഘടനകളുമായി സഹകരിച്ചു നടത്തിയ കുടുംബസംഗമം ഉത്ഘാടനം ചെയ്തകെണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്ധ്യതിരുവീതാംകൂർ സൗഹൃദ കൂട്ടായ്മയുടെ മെമ്പർ ഷിപ്പ് വിതരണ ഉദ്ഘാടനം വിനോദ് ഇട്ടി, ആലീസ് ഇട്ടി എന്നിവർക്ക് പ്രഫ. പി.ജെ കുര്യൻ നൽകി നിർവഹിച്ചു. സൗഹൃദ കൂട്ടായ്മയുടെ സ്നേഹോപകാരം റിജോ ചെറിയാൻ പ്രഫ. പി.ജെ കുര്യന് സമർപ്പിച്ചു. ഹ്രസ്വസന്ദർശനാർത്ഥം ദോഹയിലെത്തിയ കെപിസിസി ജനറൽ സെക്രട്ടറി മറിയാമ്മ ചെറിയാന് ജോർജ് മാത്യുവും, എബി വാറിക്കാടിന് രഞ്ജു സാം നിസാനും സ്നേഹോപകാരം സമർപ്പിച്ചു. തുടർന്ന് രശ്മിയുടെ നേതൃത്വത്തിൽ മോഹിനിയാട്ടവും അരങ്ങേറി.