തളിപ്പറമ്പ്: രാജ്യത്തെ 300ലധികം കാമ്പസുകളിൽ നിന്നുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളിൽ ധാർമിക ബോധവും വൈജ്ഞാനിക മുറ്റത്തിന്റെ കരുത്തും പകർന്ന് നൽകി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന സമിതി തളിപ്പറമ്പ് സംഘടിപ്പിച്ച 22-ാമത് പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഗ്ലോബൽ കോൺഫറൻസിന് ഉജ്ജ്വല സമാപനം. അയ്യായിരത്തിലധികം വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ പങ്കെടുത്ത ത്രിദിന സമ്മേളനം തികഞ്ഞ അച്ചടക്കവും സംഘാടന മികവും കൊണ്ട് ഏറെ ശ്രദ്ധേയമായി.

സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. പ്രോഫ്കോ ജനറൽ കൺവീനർ ഡോ. പി.പി. നസീഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി. മുഖ്യാതിഥിയായി സംബന്ധിച്ചു. യു.എ.ഇ. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ശംസുദ്ദീൻ അജ്മാൻ, ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ് എിവർ ആശംസയർപ്പിച്ച് സംസാരിച്ചു. യു.എ.ഇ. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് ഹുസൈൻ സലഫി ഷാർജ മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എം. സംസ്ഥാന പ്രസിഡണ്ട് എ.പി. മുനവ്വർ സ്വലാഹി, ജനറൽ സെക്രട്ടറി പി. ലുബൈബ്, ട്രഷറർ സി. മുഹാസ്, നൂറുദ്ധീൻ സ്വലാഹി, സി.എം. അബ്ദുൽഖാലിക്ക്, ഡോ. പി.പി. നസീഫ്, കെ.പി. മുഹമ്മദ് ഷമീൽ, നിസാർ സ്വലാഹി, എ.പി. അഷ്‌ക്കർ ഇബ്രാഹീം, വി. സെലു അബൂബക്കർ, ഇൻഷാദ് സ്വലാഹി എന്നിവർ പ്രസംഗിച്ചു.

പഠന സെഷനിൽ വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, ഡോ: മുഹമ്മദ് കുഞ്ഞി കണ്ണിയൻ, അഷ്‌കർ ഇബ്രാഹീം, ഫൈസൽ മൗലവി, അബൂബക്കർ സലഫി, അബ്ദുൽ മാലിക് സലഫി, സി.പി. സലീം എിവർ പ്രഭാഷണം നടത്തി.

ഉത പാഠശാല സിലബസ്സുകളിൽ ധാർമ്മിക പഠനം ഉൾപ്പെടുത്തണം: പ്രോഫ്കോ സമാപന സമ്മേളനം
തളിപ്പറമ്പ്: പ്രൊഫഷണൽ വിദ്യാർത്ഥികൾക്കിടയിൽ രാജ്യസ്നേഹവും സാമൂഹ്യപ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാൻ പാഠ്യപദ്ധതിയിൽ ധാർമ്മിക പാഠങ്ങൾ ഉൾപ്പെടുത്തി പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്ന് പ്രോഫ്കോ സമാപന സമ്മേളനം ആവശ്യപ്പെട്ടു. പ്രൊഫഷണൽ സ്ഥാപനങ്ങൾക്ക് ഗുണമേന്മയുടെ അടിസ്ഥാനത്തിൽ റാങ്കിങ് സംവിധാനം ഏർപ്പെടുത്തണം. രാജ്യത്തിന്റെ പൈത്യകവും സംസ്‌കാരവും സംരക്ഷിച്ച് വർഗ്ഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടത്തിൽ വിദ്യാർത്ഥി കൂട്ടായ്മകൾ ശക്തിയാർജ്ജിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനെ അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധമാണെും സമ്മേളനം അഭിപ്രായപ്പെട്ടു.

പ്രൊഫഷണൽ വിദ്യാർത്ഥികളെയും അഭ്യസ്ഥവിദ്യരെയും കപട ആത്മീയതയിലേക്ക് നയിക്കാൻ പൗരോഹിത്യം നടത്തു പുതിയ നീക്കങ്ങൾക്കെതിരിൽ സമൂഹം ജാഗ്രത പുലർത്തണം. ഇസ്ലാമിക രാഷ്ട്രം എ മുദ്രാവാക്യം മുഴക്കി ലോകത്ത് ഭീകരത വിതക്കുന്ന ഐ.എസിന് പിന്നിൽ ഇസ്ലാമിക വിരുദ്ധ ശക്തികളാണെ് സമൂഹം തിരിച്ചറിയണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. മെഡിക്കൽ കോളേജുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയില്ലെങ്കിൽ ആരോഗ്യരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് അത് വഴിവെക്കുമെന്ന് പ്രോഫ്കോ വിലയിരുത്തി.

ഇരുപത്തിരണ്ടാമത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം യൂട്യുബ്, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴിയും പതിനായിരങ്ങൾ തത്സമയം വീക്ഷിച്ചു.

ഫാഷിസത്തിനെതിരെ പ്രൊഫഷണലുകൾ നേതൃത്വപരമായ പങ്ക് വഹിക്കണം: കെ.കെ. രാഗേഷ് എംപി
തളിപ്പറമ്പ്: ഫാഷിസത്തിനെതിരെ നേതൃത്വപരമായ പങ്ക് വഹിക്കാൻ പ്രൊഫഷണൽ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് കെ.കെ. രാഗേഷ് എംപി. പ്രസ്താവിച്ചു. മൂന്നാം ദിവസം നട സമാപന സമ്മേളനത്തിൽ അതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങൾ നടത്തുതല്ല, മറിച്ച് അക്രമത്തിന് ഭരണകൂടങ്ങൾ സഹായം നൽകുന്നതാണ് ഫാഷിസം. പശു സംരക്ഷണത്തിന് പൊലീസ് സ്റ്റേഷനുകൾ രാജസ്ഥാനിലുണ്ട്. അത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇന്ത്യയുടെ മതേതരത്വത്തോടും ബഹിസ്വരതയോടുമാണ് ഫാഷിസത്തിന് എതിർപ്പ്. അത് നശിപ്പിക്കാൻ എല്ലാ കാലഘട്ടങ്ങളിലും അവർ ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഫാഷിസത്തെ ഇവിടുത്തെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രോഫ്കോ: ഇതരഭാഷാ വിദ്യാർത്ഥി സദസ്സ് ശ്രദ്ധേയമായി
തളിപ്പറമ്പ്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ഭാഗമായി എം.എസ്.എം സംസ്ഥാന സമിതിയുടെ ഇരുപത്തിരണ്ടാമത് പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഗ്ലോബൽ കോഫറൻസ് (പ്രോഫ്കോ) ഇതരഭാഷാ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജ്യത്തെ യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് കൂടുതൽ സൗകര്യമൊരുക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യക്കു അകത്തും പുറത്തുമുള്ള നൂറുകണക്കിന് യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാർത്ഥി പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ധന്യമായി. ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളായ ജെ.എൻ.യു, ജാമിഅ മില്ലിയ, അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ജാമിഅ ഹംദർദ്, മൗലാനാ ആസാദ് യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി തുടങ്ങി വിവിധ സെൻട്രൽ യൂണിവേഴ്സിറ്റികൾ, ഐ.ഐടികൾ, എൻ.ഐ.ടികൾ, മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.

ഫെബ്രുവരി 9ന് ആരംഭിച്ച സമ്മേളനത്തിൽ ഇതരഭാഷാ സെഷനുകൾക്കായി പ്രത്യേകം ക്രമീകരിച്ച വിശാലമായ സദസ്സ് സംഘാടകർ ഒരുക്കിയിരുന്നു. ഇംഗ്ലിഷ്, അറബി, ഉറുദു ഭാഷകളിൽ നട സെഷനുകൾക്ക് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരായ നായിഫ് ബിൻ നസ്റുദ്ധീൻ മദീന, ശൈഖ് അബ്ദുസ്സലാം മദീനി, മുഹമ്മദ് ഖാൻ, സൈദ് ഹുസൈൻ, അബ്ദുറാസിഖ് സൗദാഗർ, കെ.പി. ഹിദായത്ത്, സമീർ ഖാലിദ്, അബൂ മുഹമ്മദ്, ടി.ടി. ജഅ്ഫർ, സയ്യിദ് മുഹമ്മദ് മഷ്ഹൂർ, ഫർഹാൻ അൻവർ, യു. ജിൻഷാദ്, പ്രൊഫ. നബീൽ, ത്വാഹ റഷാദ് എിവർ നേതൃത്വം നൽകി.

പ്രോഫ്കോ സമ്മേളനം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
തളിപ്പറമ്പ്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന സമിതി തളിപ്പറമ്പിൽ സംഘടിപ്പിച്ച ഇരുപത്തി രണ്ടാമത് പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഗ്ലോബൽ കോഫറൻസ് വിദേശ രാജ്യങ്ങളിലെയും ഇതരസംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് പ്രാഫഷണൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മലേഷ്യ, ചൈന, മോസ്‌ക്കോ, സുഡാൻ, ലണ്ടൻ, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ഡൽഹി, ഹൈദറാബാദ്, കർണ്ണാടക, തമിഴ്‌നാട്, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ അന്യ സംസ്ഥാനങ്ങളിൽ നിുമുള്ള പ്രൊഫഷണൽ വിദ്യാർത്ഥികൾ സമ്മേളന പ്രതിനിധികളായി പങ്കെടുത്തു. കുസാറ്റ്, ജിപ്മർ, ഐ.ഐ.ടി., ഗവ. മെഡിക്കൽ കോളേജ്, സി.ഇ.ടി., എൻ.ഐ.ടി., ജെ.എൻ.യു, ജാമിഅ മില്ലിയ, അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ജാമിഅ ഹംദർദ്, മൗലാനാ ആസാദ് യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി തുടങ്ങിയ കേന്ദ്ര സർവകലാശാലകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കാളികളായി