- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ കോളേജുകളിൽ ഇനി പ്രൊഫസർമാരും; സംസ്ഥാന സർക്കാർ ഉത്തരവിറക്കി; തീരുമാനം 2018 ലെ യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും ഗവേഷണ മാനദണ്ഡങ്ങൾക്കും വിധേയമായി പദവി അനുവദിക്കാൻ
കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഇനി പ്രൊഫസർമാരും. പ്രഫസർ തസ്തിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതുവരെ സർവകലാശാലകളിലും ഗവ. എയ്ഡഡ് കോളജുകളിലും മാത്രമേ പ്രഫസർ പദവി അനുവദിച്ചിരുന്നുള്ളൂ.
2018 ലെ യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും ഗവേഷണ മാനദണ്ഡങ്ങൾക്കും വിധേയമായി കോളജ് അദ്ധ്യാപകർക്ക് പ്രഫസർ പദവി അനുവദിക്കാനാണ് തീരുമാനം. 2018 ജൂലൈ 18 മുതൽ പ്രൊഫസർ പദവി അനുവദിക്കണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരുന്നു. തുടർന്നാണ് ഉത്തരവിറക്കിയത്.
ഇതുവരെ ഏതാനും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് കോളജ് അദ്ധ്യാപകർക്ക് നേരത്തെ പ്രൊഫസർ സ്ഥാനമുണ്ടായിരുന്നത്. പ്രഫസർ പദവി ലഭിക്കുന്നതോടെ ശമ്പളത്തിൽ വർധനവ് വരും. 10 വർഷം പ്രൊഫസർ പദവിയുള്ളവർക്കേ വൈസ് ചാൻസിലറാകാനാവൂ. ഇനി മുതൽ 10 വർഷം പ്രൊഫസറായി സർവീസുണ്ടെങ്കിൽ കോളജ് അദ്ധ്യാപകർക്കും വിസിയാകാൻ യോഗ്യത ലഭിക്കും.