- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മാതാപിതാക്കൾ സ്വന്തം വാഹനങ്ങളിൽ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിന് നിരോധനം; പകരം അത്യാധുനിക സൗകര്യങ്ങളുള്ള സ്‌കൂൾ ബസ് ഏർപ്പെടുത്താൻ നീക്കം
മനാമ: കുട്ടികൾക്ക് സ്‌കൂൾ ബസ് ഏർപ്പെടുത്തുന്നതിൽ എന്താണിത്ര പുതുമ എന്ന് ആലോചിക്കേണ്ട. സംഭവം നമ്മുടെ നാട്ടിൽ അല്ല. മുഹറഖിലെ സ്‌കൂളുകളിലാണ് സ്‌കൂൾ ബസ് പദ്ധതിയുമായി മുൻസിപ്പൽ കൗൺസിൽ രംഗത്തെത്തിയത്. രക്ഷിതാക്കൾ സ്വന്തം വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരുന്നതിനാൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമാണ്
മനാമ: കുട്ടികൾക്ക് സ്‌കൂൾ ബസ് ഏർപ്പെടുത്തുന്നതിൽ എന്താണിത്ര പുതുമ എന്ന് ആലോചിക്കേണ്ട. സംഭവം നമ്മുടെ നാട്ടിൽ അല്ല. മുഹറഖിലെ സ്‌കൂളുകളിലാണ് സ്‌കൂൾ ബസ് പദ്ധതിയുമായി മുൻസിപ്പൽ കൗൺസിൽ രംഗത്തെത്തിയത്. രക്ഷിതാക്കൾ സ്വന്തം വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരുന്നതിനാൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമാണ് മുഹറഖ് മുൻസിപ്പൽ കൗൺസിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കി കൗൺസിൽ തയ്യാറാക്കി കഴിഞ്ഞു. പദ്ധതി നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലത്തിന്റെയും ഗതാഗത വാർത്താവിനിമയ മന്ത്രാലത്തിന്റെയും സഹകരണം കൂടി ആവശ്യമാണ്. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
നിലവിൽ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് ബസ് സൗകര്യമുള്ളത്. അതുകൊണ്ടുതന്നെ പുതിയ നിർദ്ദേശം എല്ലാ കുട്ടികളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞാൽ ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സ്‌കൂളിൽ എത്താനും തിരിച്ചുപോകാനും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ഇല്ലാതാകും. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ചില നിബന്ധനകളും കൗൺസിൽ മുന്നോട്ടുവെക്കുന്നു. അതിൽ പ്രധാനമാണ് സ്‌കൂൾ ബസുകളിൽ സൂരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമാക്കേണ്ടത്. എങ്കിൽ മാത്രമെ സർക്കാർ ഒരുക്കുന്ന ബസുകളിൽ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറാകൂ. സുരക്ഷാ കാര്യത്തിൽ രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുക്കാൻ മന്ത്രാലയങ്ങൾക്ക് കഴിഞ്ഞാൽ മാത്രമെ പദ്ധതി വിജയിക്കൂവെന്ന് മുഹമ്മദ് അൽ സിനാൻ പറഞ്ഞു.
ബസുകളിൽ ആധുനിക സംവിധാനങ്ങൾ എല്ലാം തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികൾക്ക് വീട്ടിലെത്തും വരെയുള്ള ബോറടി ഒഴിവാക്കാൻ എൽ.സി.ഡി, ഡി.വി.ഡി സൗകര്യവും സാറ്റ്‌ലൈറ്റ് ലിങ്കും ഒരുക്കണമെന്നും മുഹമ്മദ് അൽ സിനാൻ പറഞ്ഞു. പദ്ധതി നിലവിൽ വന്നാൽ പ്രദേശവാസികൾ അനുഭവിക്കുന്ന കടുത്ത ഗതാഗത കുരുക്കിന് വലിയ ആശ്വാസമാകും. പടിഞ്ഞാറൻ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ ഈ പദ്ധതി മനാമ ഉൾപ്പെടെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൗൺസിൽ ആലോചിക്കുന്നുണ്ട്.