- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയിലെ ആറ് താരങ്ങളുടെ പ്രതിഫലം ഒരു കോടി മുതൽ മൂന്ന് കോടി വരെ; ഒരു കോടിയിലേറെ പ്രതിഫലം വാങ്ങുന്നത് മൂന്ന് സംവിധായകർ; മൂന്ന് തിരക്കഥാകൃത്തുകളുടെ പ്രതിഫലം 50 ലക്ഷത്തിന് മുകളിൽ; മലയാള സിനിമ നിയന്ത്രിക്കുന്നത് പ്രൊജക്ട് മേക്ക്ഴ്സ്
തിരുവനന്തപുരം: പ്രതിഫലക്കാര്യത്തിൽ ഒട്ടും പുറകിലല്ല മലയാള സിനിമാ താരങ്ങളും എന്നാണ് പുതിയ കണക്കുകൾ തെളിയിക്കുന്നത്. ഹോളിബുഡ്, ബോളിവുഡ് താരങ്ങളോട് കിടപിടിക്കാൻ സാധിക്കുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പ്രതിഫലം ഒരു കോടി മുതൽ മൂന്ന് കോടി വരെ എന്നാണ് സിനിമാ മോകത്തു നിന്നുള്ള വാർത്തകൾ. നായക നടന്മാർ മൂന്ന് കോടി വരെ വാങ്ങുമ്പോൾ മുൻ നിര സംവിധായകരും ഒട്ടും പിന്നിലല്ല. മൂന്നോളം സംവിധായകർ ഒരു കോടിയിലേറെ പ്രതിഫലം കൈപ്പറ്റുന്നവരാണ്. 50 ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്ന തിരക്ഥാ കൃത്തുക്കളും മലയാള സിനിമയിൽ ഉണ്ട്. ഒരു താര ചിത്രത്തിന്റെ ശരാശരി ചെലവ് 5 മുതൽ 10 കോടി രൂര വരെയാണ്. (ഇന്ന് 25 കോടി വരെ മുടക്കി ചിത്രം എടുക്കുന്നുണ്ട്.). അതിൽ 1.75 മുതൽ 3 കോടി വരെ താരങ്ങളുടെ പ്രതിഫലമാണ്. സംവിധായകരുടേയും മറ്റ് സാങ്കേതിക പ്രവർത്തകരുടേയും ചെലവ് ഒന്ന് മുതൽ ഒന്നര കോടി വരും. ശമ്പള ഇനത്തിൽ ആകെ ചെലവ് വരുന്നത് 4.25 കോടി വരെ യാണ്. ഷൂട്ടിങ് ചെലവ് 50 ദിവസം മുതൽ 100 ദിവസം വരെ ഒരു കോടിയോളം വരും. പോസ്റ്റ് പ്രൊഡക്
തിരുവനന്തപുരം: പ്രതിഫലക്കാര്യത്തിൽ ഒട്ടും പുറകിലല്ല മലയാള സിനിമാ താരങ്ങളും എന്നാണ് പുതിയ കണക്കുകൾ തെളിയിക്കുന്നത്. ഹോളിബുഡ്, ബോളിവുഡ് താരങ്ങളോട് കിടപിടിക്കാൻ സാധിക്കുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പ്രതിഫലം ഒരു കോടി മുതൽ മൂന്ന് കോടി വരെ എന്നാണ് സിനിമാ മോകത്തു നിന്നുള്ള വാർത്തകൾ. നായക നടന്മാർ മൂന്ന് കോടി വരെ വാങ്ങുമ്പോൾ മുൻ നിര സംവിധായകരും ഒട്ടും പിന്നിലല്ല. മൂന്നോളം സംവിധായകർ ഒരു കോടിയിലേറെ പ്രതിഫലം കൈപ്പറ്റുന്നവരാണ്. 50 ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്ന തിരക്ഥാ കൃത്തുക്കളും മലയാള സിനിമയിൽ ഉണ്ട്.
ഒരു താര ചിത്രത്തിന്റെ ശരാശരി ചെലവ് 5 മുതൽ 10 കോടി രൂര വരെയാണ്. (ഇന്ന് 25 കോടി വരെ മുടക്കി ചിത്രം എടുക്കുന്നുണ്ട്.). അതിൽ 1.75 മുതൽ 3 കോടി വരെ താരങ്ങളുടെ പ്രതിഫലമാണ്. സംവിധായകരുടേയും മറ്റ് സാങ്കേതിക പ്രവർത്തകരുടേയും ചെലവ് ഒന്ന് മുതൽ ഒന്നര കോടി വരും. ശമ്പള ഇനത്തിൽ ആകെ ചെലവ് വരുന്നത് 4.25 കോടി വരെ യാണ്. ഷൂട്ടിങ് ചെലവ് 50 ദിവസം മുതൽ 100 ദിവസം വരെ ഒരു കോടിയോളം വരും. പോസ്റ്റ് പ്രൊഡക്ഷൻ ഇനത്തിൽ 30 ലക്ഷം വരെ ചെലവാകും. എന്നാൽ സാറ്റ് ലൈറ്റ് അവകാശത്തിന് ചാനലുകാർ 4 മുതൽ 6 കോടി വരെ നൽകും.
മലയാളത്തിൽ സിനിമ സൃഷ്ടിക്കുന്നത് രണ്ടു വിഭാഗം ആൾക്കാരാണ്. ഒന്ന് ഫിലിം മേക്കേഴ്‌സ്. രണ്ട് പ്രോജക്ട് മേക്കേഴ്‌സ്. ഒരു സംവിധായകന്റെയോ എഴുത്തുകാരന്റെയോ മനസിൽ ഒരു കഥ ഉണ്ടാകുന്നു. അവർ അത് പരസ്പരം ചർച്ച ചെയ്ത് തിരക്കഥയാക്കുന്നു. ചിത്രത്തിന് പണം മുടക്കാൻ ഒരു നിർമ്മാതാവിനെയും കണ്ടെത്തുന്നു
പിന്നെ ചിത്രത്തിലേക്ക് വേണ്ട നടീനടന്മാരെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും സിലക്ട് ചെയ്യുന്നു. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു. ഇതാണ് ഫിലിം മേക്കേഴ്‌സിന്റെ രീതി. നിർഭാഗ്യവശാൽ നാലോ അഞ്ചോ ശതമാനം ചിത്രങ്ങൾ മാത്രമാണ് ഇങ്ങനെ ഉണ്ടാകുന്നത്. ബാക്കി 95 ശതമാനവും ഉണ്ടാക്കുന്നത് പ്രോജക്ട് മേക്കേഴ്‌സ് ആണ്.
സിനിമയുടെ മാർക്കറ്റിൽ താരത്തിനാണ് വില. കാരണം തിയറ്ററിൽ ആദ്യഷോ മുതൽ ആളു കയറണമെങ്കിൽ ഒന്നാംനിര താരങ്ങൾ ഉണ്ടാകണം. ഏതൊക്കെ താരങ്ങൾ ഉണ്ടെന്ന് നോക്കിയാണ് ചാനലുകൾ പണം നൽകുന്നത്.
അപ്പോൾ താരത്തിന്റെ ഡേറ്റിനാണ് വില. കഥയ്‌ക്കോ തിരക്കഥയ്‌ക്കോ സംവിധായകർക്കോ നിർമ്മാതാവിനോ മലയാള സിനിമയിൽ ക്ഷാമമില്ല. ക്ഷാമമുള്ളത് താരങ്ങളുടെ ഡേറ്റിനാണ്. സൂപ്പർതാരത്തിന്റെ ഡേറ്റ് ഉണ്ടെങ്കിൽ പ്രോജക്ട് ആയി.
കഥയും തിരക്കഥയും ഒന്നും പറയാതെ ചില നിർമ്മാതാക്കൾ താരങ്ങളുടെ ഡേറ്റ് സംഘടിപ്പിക്കും. മുൻപ് എന്നെങ്കിലും സിനിമാ നിർമ്മാണത്തിൽ പങ്കാളിയായി നഷ്ടം വന്നവർ ആയിരിക്കും ഇവർ. അതിന്റെ ഇല്ലാക്കഥകൾ പറഞ്ഞ് ഇവർ നിരന്തരമായി താരങ്ങളുടെ പിന്നാലെ കൂടും. എങ്ങനെയെങ്കിലും ശല്യം ഒഴിഞ്ഞുപോകട്ടെ എന്നു കരുതിയോ സഹതാപം തോന്നിയോ ഒരു പടം കൂടി ചെയ്യാം എന്ന് താരം സമ്മതിക്കും. അതോടെ ഈ വിരുതന്മാർക്ക് ഡിമാൻഡായി. മമ്മൂട്ടിയുടെ ഡേറ്റുണ്ട്, മോഹൻലാലിന്റെ ഡേറ്റുണ്ട് എന്നു പറഞ്ഞ് ഇവർ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും വലവീശും.
മൂന്നാം നിരക്കാരായ സംവിധായകരും എഴുത്തുകാരുമാണ് ഇക്കൂട്ടരുടെ വലയിൽ അധികവും വീഴുന്നത്. അവരെ ഏതെങ്കിലും ഹോട്ടലിൽ ചർച്ചയ്ക്ക് ഇരുത്തും. ഒരു കഥ തട്ടിക്കൂട്ടിയെടുക്കും. താരത്തിനും സംവിധായകനും തിരക്കഥാകൃത്തിനും അഡ്വാൻസും കൊടുക്കും. എല്ലാം കൂടി അൻപതോ എഴുപത്തഞ്ചോ ലക്ഷം രൂപയാകും. അതോടെ പ്രോജക്ട് ഓൺ ആയി. പിന്നെയാണ് കച്ചവടം. ഓൺ ആയ പ്രോജക്ടിന് ഒരു കോടി മുതൽ രണ്ടുകോടി വരെ നൽകി ഏറ്റെടുക്കാൻ പുതിയ ആളുകൾ റെഡി. അങ്ങനെ പ്രോജക്ട് മറിച്ചുവിൽക്കുന്നതോടെ ആദ്യത്തെ നിർമ്മാതാവിന് ചുളുവിൽ അൻപത് ലക്ഷം ലാഭം. ഒരു കോടി വരെ ഇങ്ങനെ ഉണ്ടാക്കിയവരും ഉണ്ട്. ഇവരാണ് പ്രോജക്ട് മേക്കേഴ്‌സ്.
കടപ്പാട്: മനോരമ ഓൺലൈൻ