സാൻഫ്രാൻസിസ്‌ക്കൊ: സാൻഫ്രാൻസിസ്‌ക്കൊ ബെ ഏരിയാ എക്സിക്യൂട്ടീവ് ചെഫ് (മുഖ്യ പാചകക്കാരൻ) ഡൊമിനിക് സർക്കാർ (56) ഫ്രിമോണ്ടിലുള്ള സ്വവസതിയിൽ ഒകോടബർ 8ന് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു.

രാവിലെ വസതിയിൽ നിന്നും വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.പൊലീസിൽ വിവരം അറിയിച്ച വ്യക്തി ഈ വീട്ടിൽ നിന്നും ഒരാൾ ഇറങ്ങി സൈക്കിളിൽ പോകുന്നതായും കണ്ടെത്തിയിരുന്നു.

പൊലീസ് ഇതൊരു കൊലപാതകമായി കണക്കാക്കി അന്വേഷണം ആരംഭിച്ചതായി ലെഫ്മൈക്ക് ടെഗ്നർ പറഞ്ഞു. ഡൊമിനിക്കിന്റെ ഇന്ത്യയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ ഇദ്ദേഹത്തെ കുറിച്ചു നല്ല അഭിപ്രായമാണ് ലഭിച്ചതെന്നും ടെഗ്നർ പറഞ്ഞു.കൊൽക്കത്ത ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിലാണ് ഡൊമിനിക്ക് വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

2013 ൽ ഒർലാന്റൊ മാഗസിൻ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.ഫുഡ് ഇൻഡസ്ട്രിക്ക് ഏറ്റവും നല്ല ഒരു പാചകക്കാരനെയാണ് നഷ്ടപ്പെട്ടതെന്ന് മൗണ്ടൻവ്യൂ (കാലിഫോർണിയ) ഉടമസ്ഥ സുഷമ പറഞ്ഞു