- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വേഗപരിധിയെക്കാൾ 20 ശതമാനം അധികം കടക്കുന്നവർക്ക് പിഴ ഈടാക്കാൻ ശൂറാ കൗൺസിൽ നിർദ്ദേശം; 15 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ 50 ശതമാനം ഇളവു നൽകണമെന്നും നിർദ്ദേശം
മനാമ: വേഗപരിധിയെക്കാൾ 20 ശതമാനം അധികം കടക്കുന്ന ഡ്രൈവർമാർക്ക് പിഴ ഈടാക്കാൻ ശൂറാ കൗൺസിലിലെ ഒരു വിഭാഗം മെമ്പർമാർ നിർദ്ദേശം നൽകി. നിശ്ചയിച്ചിരിക്കുന്ന സ്പീഡ് ലിമിറ്റിനെക്കാൾ പത്തു ശതമാനത്തിൽ അധികം കടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതു സംബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപനവും പുറപ്പെടുവിച്ചിരുന്നു. അതു മറികടന്നാണ് ശൂറാ കൗൺസിൽ അംഗങ്ങളുടെ പുതിയ നിർദ്ദേശം. ശൂറാ കൗൺസിൽ അംഗങ്ങളുടെ പുതിയ നിർദ്ദേശം പരിഗണിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി വിദേശ കാര്യ, ഡിഫൻസ്, നാഷണൽ സെക്യൂരിറ്റി കമ്മിറ്റിക്ക് സമർപ്പിച്ചിരിക്കുകയാണ്. 2014-ലെ 23-ാം ട്രാഫിക് നിയമത്തിന്റെ ഭേദഗതിയാണ് പുതിയ നിർദേശത്തിലൂടെ വരുത്തുക. ഗ്രീൻ സിഗ്നൽ വേളയിലും അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ചിത്രം ട്രാഫിക് സിഗ്നലുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾ ഉപയോഗിച്ച് എടുക്കുമെന്ന് നേരത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കിയിരുന്നു. ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ പിഴ ശിക്ഷ ലഭിക്കുന്നവർ പതി
മനാമ: വേഗപരിധിയെക്കാൾ 20 ശതമാനം അധികം കടക്കുന്ന ഡ്രൈവർമാർക്ക് പിഴ ഈടാക്കാൻ ശൂറാ കൗൺസിലിലെ ഒരു വിഭാഗം മെമ്പർമാർ നിർദ്ദേശം നൽകി. നിശ്ചയിച്ചിരിക്കുന്ന സ്പീഡ് ലിമിറ്റിനെക്കാൾ പത്തു ശതമാനത്തിൽ അധികം കടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതു സംബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപനവും പുറപ്പെടുവിച്ചിരുന്നു. അതു മറികടന്നാണ് ശൂറാ കൗൺസിൽ അംഗങ്ങളുടെ പുതിയ നിർദ്ദേശം.
ശൂറാ കൗൺസിൽ അംഗങ്ങളുടെ പുതിയ നിർദ്ദേശം പരിഗണിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി വിദേശ കാര്യ, ഡിഫൻസ്, നാഷണൽ സെക്യൂരിറ്റി കമ്മിറ്റിക്ക് സമർപ്പിച്ചിരിക്കുകയാണ്. 2014-ലെ 23-ാം ട്രാഫിക് നിയമത്തിന്റെ ഭേദഗതിയാണ് പുതിയ നിർദേശത്തിലൂടെ വരുത്തുക.
ഗ്രീൻ സിഗ്നൽ വേളയിലും അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ചിത്രം ട്രാഫിക് സിഗ്നലുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾ ഉപയോഗിച്ച് എടുക്കുമെന്ന് നേരത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കിയിരുന്നു.
ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ പിഴ ശിക്ഷ ലഭിക്കുന്നവർ പതിനഞ്ചു ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ പിഴയിൽ 50 ശതമാനം ഇളവു നൽകണമെന്നും കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഒരാഴ്ചയ്ക്കുള്ളിൽ പണമടയ്ക്കുന്നവർക്കാണ് പിഴ ശിക്ഷയിൽ 50 ശതമാനം ഇളവ് അനുവദിക്കുക.