- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കുള്ള പിഴ വർധിപ്പിക്കും; പ്രതിദിന പിഴ നാല് ദിനാർ ആക്കും; സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ 20 ദിനാർ വരെ പിഴ
കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞവർക്കുള്ള പിഴ സംഖ്യ വർധിപ്പിക്കാൻ നീക്കം. ഇഖാമ കാലാവധി കഴിഞ്ഞാലുള്ള പിഴ പ്രതിദിനം നാലു ദിനാറും സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ 20 ദിനാറും ആക്കണമെന്നു താമസകാര്യവിഭാഗം നിർദ്ദേശം നല്കി. രാജ്യത്ത് തൊഴിൽ വിസയിലും ആശ്രിത വിസയിലും താമസിക്കുന്ന വിദേശികളിൽ നിന്ന് ഇഖാമ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 2 ദിനാർ വീതമാണ് നി
കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞവർക്കുള്ള പിഴ സംഖ്യ വർധിപ്പിക്കാൻ നീക്കം. ഇഖാമ കാലാവധി കഴിഞ്ഞാലുള്ള പിഴ പ്രതിദിനം നാലു ദിനാറും സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ 20 ദിനാറും ആക്കണമെന്നു താമസകാര്യവിഭാഗം നിർദ്ദേശം നല്കി.
രാജ്യത്ത് തൊഴിൽ വിസയിലും ആശ്രിത വിസയിലും താമസിക്കുന്ന വിദേശികളിൽ നിന്ന് ഇഖാമ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 2 ദിനാർ വീതമാണ് നിലവിൽ പിഴയായി ഈടാക്കി വരുന്നത്. സന്ദർശന വിസയിൽ ഉള്ള വിദേശികൾ വിസ കാലാവധിക്ക് ശേഷമുള്ള ഓരോ ദിവസത്തിനും പത്തു ദിനാർ വീതവും പിഴ ഒടുക്കേണ്ടതുണ്ട്. ഈ പിഴ സംഖ്യകൾ ഇരട്ടിയാക്കണം എന്നാണു താമസ കാര്യ വിഭാഗം നിർദേശിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച അപേക്ഷ ഇഖാമ വിഭാഗം മേധാവി ബ്രിഗേഡിയർ തലാൽ മഅ്‌റഫി ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹിന് സമർപ്പിച്ചിരിക്കുകയാണ്. ഇഖാമ കാലാവധി തീർന്നവരിൽ നിന്നും പിഴയായി നിലവിൽ ഈടാക്കുന്ന രണ്ടു ദീനാർ വളരെ കുറഞ്ഞ തുകയായാതിനാലാണ് നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നും പിഴ വർധിപ്പിക്കുന്ന തിലുടെ ഇഖാമ ലംഘനം ഒരു പരിധിവരെ കുറക്കാൻ കഴിയുമെന്നുമാണ് താമസകാര്യ വിഭാഗത്തിന്റെ നിലപാട്. ആഭ്യന്തര മന്ത്രിക്ക് അയച്ച അപേക്ഷയിൽ തലാൽ മഅ്‌റഫി ഇക്കാര്യം വ്യക്തമാക്കിയതായതായാണ് സൂചന.