- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോട്ടോർ സൈക്കിൾ ലൈസൻസ് ലഭിക്കാനുള്ള പ്രായം ഉയർത്താൻ നീക്കം
ദുബായ്: യുഎഇയിൽ മോട്ടോർ സൈക്കിൾ ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഉയർത്താൻ നീക്കം. നിലവിലുള്ള പതിനേഴ് വയസ് എന്നുള്ളത് മോട്ടോർ സൈക്കിളിന്റെ മോഡൽ അനുസരിച്ച് പതിനെട്ടു മുതൽ 21 വരെയാക്കാനാണ് നീക്കം നടക്കുന്നത്. 200 സിസിയിൽ താഴെയുള്ള മോട്ടോർ സൈക്കിളിന് 18 വയസും 200 സിസിക്കു മുകളിലുള്ളവയ്ക്ക് 21 വയസും കുറഞ്ഞ പ്രായം ആക്കുന്നതിനാണ് ചർച്ച
ദുബായ്: യുഎഇയിൽ മോട്ടോർ സൈക്കിൾ ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഉയർത്താൻ നീക്കം. നിലവിലുള്ള പതിനേഴ് വയസ് എന്നുള്ളത് മോട്ടോർ സൈക്കിളിന്റെ മോഡൽ അനുസരിച്ച് പതിനെട്ടു മുതൽ 21 വരെയാക്കാനാണ് നീക്കം നടക്കുന്നത്. 200 സിസിയിൽ താഴെയുള്ള മോട്ടോർ സൈക്കിളിന് 18 വയസും 200 സിസിക്കു മുകളിലുള്ളവയ്ക്ക് 21 വയസും കുറഞ്ഞ പ്രായം ആക്കുന്നതിനാണ് ചർച്ചകൾ നടക്കുന്നത്.
കൂടാതെ രാജ്യത്തെ ട്രാഫിക് നിയമങ്ങൾ സംബന്ധിച്ചും ചില മാറ്റങ്ങൾവരുത്താൻ നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ട്രാഫിക് ഫൈനുകൾ ഏകീകരിക്കാനും ഫെഡറൽ ട്രാഫിക് കൺട്രോൾ കൗൺസിൽ പദ്ധതിയിടുന്നുണ്ട്. നിലവിൽ ദുബായിൽ ഏകീകൃത ട്രാഫിക് ഫൈനാണ് നടപ്പാക്കുന്നതെങ്കിലും അത് യുഎഇ മൊത്തം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം നടത്തുന്നത്.
മാത്രമല്ല, വർഷത്തിൽ ട്രാഫിക് ലംഘനത്തിന് 25 ബ്ലാക്ക് പോയിന്റുകൾ രണ്ടു തവണ നേടുന്ന ഡ്രൈവർ ലൈസൻസ് പുതുക്കിക്കിട്ടുന്നതിന് നിർബന്ധമായും ട്രെയിനിങ് കോഴ്‌സ് ചെയ്തിരിക്കണം. നിലവിൽ വർഷം മൂന്നു തവണ 25 ബ്ലാക്ക് പോയിന്റുകൾ നേടുന്ന ഡ്രൈവർക്കു മാത്രം ട്രെയിനിങ് കോഴ്‌സിൽ പങ്കെടുത്താൻ മതിയാകും. അത് രണ്ടായി ചുരുക്കാനാണ് പുതിയ തീരുമാനം.