- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഗ് പ്രതികൾക്കുവേണ്ടി പ്രൊസിക്യൂഷൻ നാടകം കളിച്ചപ്പോൾ കൊന്നവരും കൊല്ലിച്ചവരും നിരപരാധികൾ; കേസുതള്ളാൻ കോടതി പറഞ്ഞതും വിചിത്രകാരണങ്ങളെന്ന് ആക്ഷേപം: വിധികേട്ട് പൊട്ടിക്കരഞ്ഞ് അച്ഛൻ; ഷിബിൻ വധക്കേസിൽ പുനരന്വേഷണത്തിന് വഴിതേടി സിപിഐ(എം)
കോഴിക്കോട്: നാദാപുരം ഷിബിൻ വധക്കേസിൽ പ്രതികളെയെല്ലാം വിചാരണക്കോടതി വെറുതെവിട്ട സാഹചര്യമുണ്ടായത് കേസിൽ പ്രൊസിക്യൂഷനും പൊലീസും ഒത്തുകളിച്ചതിനെ തുടർന്നാണെന്ന് സിപിഐ(എം) ആരോപണം. കേസ് അട്ടിമറിക്കാൻ ലീഗ് നേതൃത്വം ഇടപെടുന്നതായി നേരത്തെതന്നെ സിപിഐ(എം) ആരോപിച്ചിരുന്നു. ഇതിന് ബലമേകുന്നതാണ് ഇപ്പോഴത്തെ വിധിയെന്നും കേസിൽ അപ്പീൽ പോകുമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിക്കഴിഞ്ഞു. അപ്പീൽ നൽകി പുനരന്വേഷണത്തിന് കോടതിവഴി അനുമതി നേടിയെടുക്കായിരിക്കും എൽഡിഎഫ് സർക്കാർ ശ്രമം. അന്വേഷണം അട്ടിമറിച്ച്, പഴുതുകളുള്ള കുറ്റപത്രം നൽകിയതിനാലാണ് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുങ്ങിയതെന്നും പ്രൊസിക്യൂഷൻ വാദങ്ങൾ ദുർബലപ്പെടുത്താൻ ആസൂത്രിത ശ്രമമുണ്ടായെന്നുമാണ് കേസിൽ വിധി വന്നതിന് പിന്നാലെ ആരോപണങ്ങൾ ഉയരുന്നത്. സ്വന്തം അണികളായ പ്രതികളെ രക്ഷിക്കാൻ ലീഗ് സംസ്ഥാന നേതാക്കളും ഒരു മന്ത്രിയും ഇടപെടുന്നതായി നേരത്തേതന്നെ സിപിഐ(എം) ആരോപിച്ചിരുന്നു. കേസിൽ ലീഗിന്റെ അനാവശ്യ ഇടപെടലുകൾ ഉണ്ടാവുന്നതായി പ്രാദേശിക കോൺഗ്രസ്

കോഴിക്കോട്: നാദാപുരം ഷിബിൻ വധക്കേസിൽ പ്രതികളെയെല്ലാം വിചാരണക്കോടതി വെറുതെവിട്ട സാഹചര്യമുണ്ടായത് കേസിൽ പ്രൊസിക്യൂഷനും പൊലീസും ഒത്തുകളിച്ചതിനെ തുടർന്നാണെന്ന് സിപിഐ(എം) ആരോപണം. കേസ് അട്ടിമറിക്കാൻ ലീഗ് നേതൃത്വം ഇടപെടുന്നതായി നേരത്തെതന്നെ സിപിഐ(എം) ആരോപിച്ചിരുന്നു. ഇതിന് ബലമേകുന്നതാണ് ഇപ്പോഴത്തെ വിധിയെന്നും കേസിൽ അപ്പീൽ പോകുമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിക്കഴിഞ്ഞു. അപ്പീൽ നൽകി പുനരന്വേഷണത്തിന് കോടതിവഴി അനുമതി നേടിയെടുക്കായിരിക്കും എൽഡിഎഫ് സർക്കാർ ശ്രമം. അന്വേഷണം അട്ടിമറിച്ച്, പഴുതുകളുള്ള കുറ്റപത്രം നൽകിയതിനാലാണ് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുങ്ങിയതെന്നും പ്രൊസിക്യൂഷൻ വാദങ്ങൾ ദുർബലപ്പെടുത്താൻ ആസൂത്രിത ശ്രമമുണ്ടായെന്നുമാണ് കേസിൽ വിധി വന്നതിന് പിന്നാലെ ആരോപണങ്ങൾ ഉയരുന്നത്.
സ്വന്തം അണികളായ പ്രതികളെ രക്ഷിക്കാൻ ലീഗ് സംസ്ഥാന നേതാക്കളും ഒരു മന്ത്രിയും ഇടപെടുന്നതായി നേരത്തേതന്നെ സിപിഐ(എം) ആരോപിച്ചിരുന്നു. കേസിൽ ലീഗിന്റെ അനാവശ്യ ഇടപെടലുകൾ ഉണ്ടാവുന്നതായി പ്രാദേശിക കോൺഗ്രസ് നേതൃത്വവും കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിക്കുംവിധത്തിലാണ് ഇപ്പോൾ ലീഗ് പ്രവർത്തകരായ 17 പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള മാറാട് വിചാരണക്കോടതിയുടെ വിധി പുറത്തുവരുന്നത്. ഷിബിൻ കൊല്ലപ്പെട്ടതിനു പുറമെ നാല് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും രണ്ട് കോൺഗ്രസ് പ്രവർത്തകർക്കും സംഘട്ടനത്തിൽ പരിക്കേറ്റിരുന്നു. പ്രതികളെല്ലാം ലീഗ് പ്രവർത്തകരായതോടെ കേസിൽ ഒരുവശത്ത് ലീഗും മറുവശത്ത് സിപിഎമ്മും കോൺഗ്രസും എന്ന നിലയിലേക്കായി കാര്യങ്ങൾ. ഇതോടെ സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപകമായി അക്രമങ്ങളും അരങ്ങേറി. നിരവധി ലീഗ് പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെട്ടതോടെ സംഭവം വർഗീയമായി വളരുന്നതായും ആശങ്കയുണർന്നിരുന്നു.
2015 ജനുവരി 22ന് രാത്രിയാണ് ഷിബിൻ കൊല്ലപ്പെടുന്നത്. മുസ്‌ലിം ലീഗ് പ്രവർത്തകനായ തെയ്യംപാടി ഇസ്മായിലും സഹോദരൻ മുനീറും ഉൾപ്പെടെ പതിനെട്ട് പ്രതികളാണ് കേസിലുള്ളത്. ഇതിൽ ഒരു പ്രതിക്ക് പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിൽ വിചാരണ നടക്കുകയാണ്. ഇയാളൊഴികെ പതിനേഴ് പ്രതികളെയാണ് കോടതി ഇന്ന് വെറുതെവിട്ടത്. വർഗീയവും രാഷ്ട്രീവുമായ കാരണങ്ങളാൽ ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള സിപിഐ(എം) പ്രവർത്തകരെ ആക്രമിച്ചെന്നാണ് കേസ്. എന്നാൽ കുറ്റം തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ച കോടതി പ്രതികളെ വെറുതെവിടുകയായിരുന്നു.
സാക്ഷികളിൽ മിക്കവരും സിപിഐ(എം) പ്രവർത്തകരാണെന്നും ഷിബിൻ മരിച്ച വിവരം പിറ്റേന്നാണ് പൊലീസിൽ റിപ്പോർട്ടുചെയ്തതെന്നും കോടതി പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് കാരണമായി പറഞ്ഞു. സുഹൃത്തുക്കളായ സിപിഐ(എം) പ്രവർത്തകർക്കൊപ്പം നിൽക്കുമ്പോഴായിരുന്നു ഷിബിൻ ആക്രമിക്കപ്പെട്ടത്. സുഹൃത്തുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷികളായ ഈ സുഹൃത്തുക്കളുടെ മൊഴി സിപിഐ(എം)കാരുടെ സാക്ഷിമൊഴിയെന്ന് ചൂണ്ടിക്കാട്ടി കോടതി പരിഗണിക്കാതിരുന്നത് വിചിത്രമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പ്രതികൾക്ക് രക്ഷപ്പെടാൻ ഏറെ പഴുതുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സംഭവം നടന്ന് 84-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ ഷിബിൻ മരിച്ചെന്ന് അറിഞ്ഞയുടൻ പ്രതികൾ കടന്നുകളഞ്ഞെന്നും അവർ ലീഗ് നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നുവെന്നും എന്നാൽ വടകരയിലെ പൊലീസ് മേധാവി ഇടപെട്ട് അന്വേഷണ സംഘത്തെ ലീഗിനുവേണ്ടി പലവിധത്തിൽ നിയന്ത്രിച്ചതായും സിപിഐ(എം) ആരോപിച്ചിരുന്നു.
കൊലയ്ക്കുശേഷം ഒളിവിലിരിക്കാൻ സഹായം തേടിയായിരുന്നു ഈ ബന്ധപ്പെടൽ. കൊല നടന്ന ദിവസം നാദാപുരത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾ അടുത്ത ദിവസങ്ങളിൽ ജില്ലയിൽ തന്നെ തങ്ങിയിരുന്നതായും മാവൂരിനടുത്ത് ഒരു സിദ്ധനെ സന്ദർശിച്ച് ഉറുക്കും നൂലും വാങ്ങിയായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവർ നേതൃത്വത്തെ ബന്ധപ്പെടാൻ അഞ്ച് മൊബൈൽ ഫോണുകൾ ഉപയോഗിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കി. ഇതിനുപുറമെ കോയിൻബോക്‌സിൽ നിന്നും ലാൻഡ്‌ഫോണിൽ നിന്നും നേതാക്കളെ ഇവർ ബന്ധപ്പെട്ടിരുന്നെന്നും പൊലീസ് പറയുന്നു. ഷിബിൻ കൊല്ലപ്പെട്ട സംഭവത്തിനിടെ കോൺഗ്രസ് പ്രവർത്തകരായ വട്ടക്കുനി വിജേഷ്, കരുവന്റവിട രാജേഷ് എന്നിവർക്കും വെട്ടേറ്റിരുന്നു. അതിനാൽത്തന്നെ ലീഗ് നേതൃത്വം പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതാക്കളും പ്രതിഷേധിച്ചിരുന്നു.
ലീഗ് നേതൃത്വവും പൊലീസും കേസ് പ്രതികൾക്ക് അനുകൂലമാക്കാൻ ഒത്തുകളിച്ചുവെന്നാണ് ഇപ്പോഴത്തെ വിധിയിലൂടെയും വ്യക്തമാകുന്നതെന്ന് സിപിഐ(എം) ആരോപിച്ചിട്ടുണ്ട്. കേസിൽ നീതി ലഭിച്ചില്ലെന്നും കോടതി വേട്ടക്കാർക്കൊപ്പമാണെന്നും ഷിബിന്റെ അച്ഛൻ പറഞ്ഞു. കേസിൽ അപ്പീൽ പോകുമെന്ന് സിപിഐ എം ജില്ല സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ദൃക്‌സാക്ഷികളുടെ മൊഴിപോലും കോടതി തള്ളാനിടയായ സാഹചര്യവും സിപിഐ(എം) ഗൗരവത്തോടെയാണ് കാണുന്നത്. പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അക്രമത്തിൽ ഷിബിൻ മരിച്ചെന്നറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരെ തിരുവള്ളൂരിൽവച്ചും നാലുപേരെ വില്യാപ്പള്ളിക്കടുത്ത് ഒരു വീട്ടിൽവച്ചുമാണ് സംഭവത്തിന് പിറ്റേന്ന് പുലർച്ചെ പിടികൂടിയത്. എന്നാൽ പ്രധാനപ്രതി തെയ്യമ്പാടി ഇസ്മായിൽ, സഹോദരൻ മുനീർ, അസഌ എന്നിവരെ കർണാടകയിലെ കൊള്ളിഗലിലെ ശിവനസമുദ്രയിൽ ഒരു ദർഗയ്ക്കു സമീപം വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്നാണ് പിന്നീട് പിടികൂടിയത്. രക്തംപുരണ്ട വസ്ത്രം പ്രതികൾ കത്തിച്ചതായും തെളിവുനശിച്ചതായും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇപ്രകാരം വ്യക്തമായ തെളിവുകളുടെ അഭാവവും കുറ്റപത്രത്തിലെ പഴുതുകളും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്നാണ് സിപിഐ(എം) നേതൃത്വം ആരോപിക്കുന്നത്.

