- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം നേതൃത്വത്തിന് എതിർപ്പില്ല; ആവശ്യം വന്നാൽ ഒഴിഞ്ഞുതരാമെന്ന് തോമസ് ചാണ്ടിക്കും ശശീന്ദ്രനും ഉറപ്പ് നൽകി; എൻസിപിയിലെ രണ്ടുവിഭാഗത്തിനും ഒരുപോലെ സ്വീകാര്യനായി; കോവൂർ കുഞ്ഞുമോന്റെ മന്ത്രിസ്ഥാന സാധ്യത കൂടി; പ്രതീക്ഷ നഷ്ടപ്പെട്ടതോടെ എല്ലാം ഉപേക്ഷിച്ച് ഗണേശ് കുമാറും
തിരുവനന്തപുരം: എൻസിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരള കോൺഗ്രസ് ബി നേതാവ് ആർ.ബാലകൃഷ്ണ പിള്ള നിർണായക നീക്കം നടത്തുന്നതായി വാർത്തകൾ പ്രചരിച്ചിരുനനു. എംൽഎയായ മകൻ ഗണേശ് കുമാറിന് വേണ്ടി മന്ത്രിസ്ഥാനം നേടിയെടുക്കാൻ എൻസിപിയുമായി ലയനമാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു വാർത്തകൾ. എൻസിപിയുടെ രണ്ട് ആകെയുള്ള രണ്ട് എംഎൽഎമാരായ കെ ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും മന്ത്രി സ്ഥാനം നഷ്ടമായതോടെയാണ് നീക്കം സജീവമായത്.എന്നാൽ, ഇത്തരം വാർത്തകൾ ക.ബി ഗണേശ് കുമാർ എംഎൽഎ തള്ളിയിരുന്നു.ഇടതുമുന്നണിക്ക് താൽപ്പര്യമുണ്ടെങ്കിൽ കേരള കോൺഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിൽ എത്തുമെന്ന മോഹം ഗണേശ് മറച്ചുവച്ചുമില്ല. എന്നാൽ പുതിയ മന്ത്രി സ്ഥാന സാധ്യത ഇപ്പോൾ തെളിഞ്ഞിരിക്കുന്നത് കോവൂർ കുഞ്ഞുമോനാണ്. ആർഎസ്‌പി (ലെനിനിസ്റ്റ്) വിട്ട് എൻസിപി വഴി മന്ത്രിയാകാനാണ് കോവൂർ കുഞ്ഞുമോനു സാധ്യതയേറിയത്. കുഞ്ഞുമോനാണ് ഗണേശ്‌കുമാറിനേക്കാൾ സ്വീകാര്യനെന്ന് എൻസിപിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചതോടെയാണിത്. ഇതിന്റെ ഭാഗമായി എൻസിപി നേതാക്കളായ എ.കെ.ശശീ
തിരുവനന്തപുരം: എൻസിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരള കോൺഗ്രസ് ബി നേതാവ് ആർ.ബാലകൃഷ്ണ പിള്ള നിർണായക നീക്കം നടത്തുന്നതായി വാർത്തകൾ പ്രചരിച്ചിരുനനു. എംൽഎയായ മകൻ ഗണേശ് കുമാറിന് വേണ്ടി മന്ത്രിസ്ഥാനം നേടിയെടുക്കാൻ എൻസിപിയുമായി ലയനമാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു വാർത്തകൾ.
എൻസിപിയുടെ രണ്ട് ആകെയുള്ള രണ്ട് എംഎൽഎമാരായ കെ ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും മന്ത്രി സ്ഥാനം നഷ്ടമായതോടെയാണ് നീക്കം സജീവമായത്.എന്നാൽ, ഇത്തരം വാർത്തകൾ ക.ബി ഗണേശ് കുമാർ എംഎൽഎ തള്ളിയിരുന്നു.ഇടതുമുന്നണിക്ക് താൽപ്പര്യമുണ്ടെങ്കിൽ കേരള കോൺഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിൽ എത്തുമെന്ന മോഹം ഗണേശ് മറച്ചുവച്ചുമില്ല.
എന്നാൽ പുതിയ മന്ത്രി സ്ഥാന സാധ്യത ഇപ്പോൾ തെളിഞ്ഞിരിക്കുന്നത് കോവൂർ കുഞ്ഞുമോനാണ്. ആർഎസ്‌പി (ലെനിനിസ്റ്റ്) വിട്ട് എൻസിപി വഴി മന്ത്രിയാകാനാണ് കോവൂർ കുഞ്ഞുമോനു സാധ്യതയേറിയത്. കുഞ്ഞുമോനാണ് ഗണേശ്‌കുമാറിനേക്കാൾ സ്വീകാര്യനെന്ന് എൻസിപിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചതോടെയാണിത്. ഇതിന്റെ ഭാഗമായി എൻസിപി നേതാക്കളായ എ.കെ.ശശീന്ദ്രൻ, മാണി സി.കാപ്പൻ എന്നിവർ പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെ ഇന്നലെ മുംബൈയിൽ കണ്ടു ചർച്ച നടത്തി.അതേസമയം, കുഞ്ഞുമോന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് ആർഎസ്‌പി - ലെനിനിസ്റ്റ് നേതൃത്വവും രംഗത്തെത്തി.
എൻസിപി നേതൃത്വവുമായി കുഞ്ഞുമോൻ പലതവണ ചർച്ച നടത്തിക്കഴിഞ്ഞു. കേരള കോൺഗ്രസ്(ബി)യിൽ നിന്നു കെ.ബി.ഗണേശ്‌കുമാറിനെ കൊണ്ടുവന്നു മന്ത്രിയാക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും ഗണേശ്‌കുമാർ പിന്നീടു പാർട്ടി നേതൃത്വത്തിന് അപ്രാപ്യനായി മാറിയേക്കുമെന്നു കണ്ടാണ് കുഞ്ഞുമോനെ നോട്ടമിട്ടത്. എന്നാൽ എൻസിപി നേതാക്കളുമായി ചർച്ച നടത്തിയെന്നതു കോവൂർ കുഞ്ഞുമോൻ നിഷേധിച്ചു.
സിപിഎമ്മിൽ ചേർന്നു മന്ത്രിസ്ഥാനത്തെത്താൻ കുഞ്ഞുമോൻ ശ്രമം നടത്തിയിരുന്നെങ്കിലും സിപിഎം നേതൃത്വം മനസ്സ് തുറന്നിരുന്നില്ല. ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ തഴഞ്ഞു. ഇതിനു പിന്നാലെയാണ് എൻസിപിയുടെ ക്ഷണം എത്തുന്നത്. തനിക്കെതിരായ കേസ് തീർപ്പാകുമ്പോൾ, മന്ത്രിസ്ഥാനം കുഞ്ഞുമോൻ ഒഴിഞ്ഞുതരും എന്ന പ്രതീക്ഷയിലാണ് ശശീന്ദ്രൻ കുഞ്ഞുമോനു വേണ്ടി വാദിക്കുന്നത്.
ഗണേശാകുമ്പോൾ മന്ത്രിസ്ഥാനം തിരികെ കിട്ടുമെന്ന് ശശീന്ദ്രന് വലിയ പ്രതീക്ഷയില്ല. ഗണേശിന്റെ കാര്യത്തിലെ നിലപാട് തോമസ് ചാണ്ടി വിഭാഗത്തെ ബോധ്യപ്പെടുത്താനും ശശീന്ദ്രനു കഴിഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണ് പവാറിനെ കാണാൻ നേതാക്കൾ മുംബൈയ്ക്കു തിരിച്ചത്. തോമസ് ചാണ്ടിയുടെ പ്രതിനിധിയായി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സലിം പി.മാത്യുവും ഒപ്പമുണ്ടായിരുന്നു.സിപിഎം നേതൃത്വത്തിന് ഇക്കാര്യത്തിൽ കാര്യമായ എതിർപ്പില്ലാത്ത സാഹചര്യത്തിൽ കോവൂർ കുഞ്ഞുമോനെ ഭാഗ്യം കടാക്ഷിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.