- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ കെസിവൈഎൽ ത്രിദിന ക്യാമ്പ് പ്രോസ്‌പെർ 2016; 18 മുതൽ 20 വരെ
മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ മൂന്നു ദിവസത്തെ വാർഷിക ക്യാമ്പ് 18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു. 'പ്രോസ്‌പെർ 2016' എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പ് അലക്‌സാഡ്ര അഡ്വഞ്ചർ റിസോർട്ടിലാണ് അരങ്ങേറുക. മൂന്നു ദിവസത്തെ ക്യാമ്പിൽ യുവതി യുവാക്കൾക്കായി വിജ്ഞാനപ്രദവും വിശ്വാസപരവും കായികപരവുമായ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ഡെൻസിൽ ഡൊമിനിക് എന്നിവർ അറിയിച്ചു. മെൽബൺ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ മേൽ നോട്ടത്തിൽ നടത്തപ്പെടുന്ന ക്യാമ്പിന് മെൽബൺ കെസിവൈഎൽ ഡയറക്ടർമാരായ സോജി അലൻ, അനൂപ് ജോസഫ് എന്നിവർ നേതൃത്വം നൽകും.
മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ മൂന്നു ദിവസത്തെ വാർഷിക ക്യാമ്പ് 18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.
'പ്രോസ്‌പെർ 2016' എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പ് അലക്‌സാഡ്ര അഡ്വഞ്ചർ റിസോർട്ടിലാണ് അരങ്ങേറുക.
മൂന്നു ദിവസത്തെ ക്യാമ്പിൽ യുവതി യുവാക്കൾക്കായി വിജ്ഞാനപ്രദവും വിശ്വാസപരവും കായികപരവുമായ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ഡെൻസിൽ ഡൊമിനിക് എന്നിവർ അറിയിച്ചു.
മെൽബൺ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ മേൽ നോട്ടത്തിൽ നടത്തപ്പെടുന്ന ക്യാമ്പിന് മെൽബൺ കെസിവൈഎൽ ഡയറക്ടർമാരായ സോജി അലൻ, അനൂപ് ജോസഫ് എന്നിവർ നേതൃത്വം നൽകും.
Next Story