- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്കിൽ ട്രമ്പിനെതിരേ പ്രതിഷേധ റാലി; പ്രതിഷേധക്കാരിലൊരാൾക്ക് ട്രമ്പിന്റെ അനുയായിയുടെ മർദനം; അരിസോണയിലും മെയിൻ ഹൈവ ഉപരോധം
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് സാധ്യത ഏറെയുള്ള ഡൊണാൾഡ് ട്രമ്പിന്റെ മുന്നേറ്റത്തിന് തിരിച്ചടി നൽകിക്കൊണ്ട് ന്യൂയോർക്കിൽ ട്രമ്പിനെതിരേ പ്രതിഷേധ റാലി അരങ്ങേറി. കോസ്‌മോ പൊളിറ്റൽ ആന്റി ഫാസിസ്റ്റ് എന്ന സംഘടനയാണ് ട്രമ്പിനെതിരേ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. പ്രതിഷേധത്തിനെത്തിയ ഒരാളെ ട്രംപിന്റെ ആരാധകരിലൊരാൾ ഇടിക്കുന്നതിന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ തന്റെ പരിപാടിയിൽ ആക്രമണമുണ്ടായില്ലെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. നക്ഷത്രങ്ങളുടെ ഡിസൈനുകളുള്ള ഷർട്ടണിഞ്ഞ് മുടി നീട്ടി വളർത്തിയ ഒരാൾക്കാണ് ട്രംപിനെ പിന്തുണയ്ക്കുന്ന ഒരാളിൽ നിന്നും ഇടി കിട്ടിയിരിക്കുന്നത്. 32കാരനായ ടോണി പെറ്റ് വേയാണ് ഇയാളെ ഇടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ടോണിയെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാർ അരിസോണയിൽ റോഡ് ഉപരോധിച്ചു. മാൻഹട്ടനിസലെ കൊളംബസ് സർക്കിളിലും പ്രതിഷേധം നടന്നു. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. വംശവെറിയനും സ്വവർഗാനുരാഗ വിരുദ്ധനുമായ ട്രമ്പ് തുലയട്ടെ എന്നെഴുതിയ പോസ്റ്ററുകള
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് സാധ്യത ഏറെയുള്ള ഡൊണാൾഡ് ട്രമ്പിന്റെ മുന്നേറ്റത്തിന് തിരിച്ചടി നൽകിക്കൊണ്ട് ന്യൂയോർക്കിൽ ട്രമ്പിനെതിരേ പ്രതിഷേധ റാലി അരങ്ങേറി. കോസ്‌മോ പൊളിറ്റൽ ആന്റി ഫാസിസ്റ്റ് എന്ന സംഘടനയാണ് ട്രമ്പിനെതിരേ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
പ്രതിഷേധത്തിനെത്തിയ ഒരാളെ ട്രംപിന്റെ ആരാധകരിലൊരാൾ ഇടിക്കുന്നതിന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ തന്റെ പരിപാടിയിൽ ആക്രമണമുണ്ടായില്ലെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. നക്ഷത്രങ്ങളുടെ ഡിസൈനുകളുള്ള ഷർട്ടണിഞ്ഞ് മുടി നീട്ടി വളർത്തിയ ഒരാൾക്കാണ് ട്രംപിനെ പിന്തുണയ്ക്കുന്ന ഒരാളിൽ നിന്നും ഇടി കിട്ടിയിരിക്കുന്നത്. 32കാരനായ ടോണി പെറ്റ് വേയാണ് ഇയാളെ ഇടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ടോണിയെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിഷേധക്കാർ അരിസോണയിൽ റോഡ് ഉപരോധിച്ചു. മാൻഹട്ടനിസലെ കൊളംബസ് സർക്കിളിലും പ്രതിഷേധം നടന്നു. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. വംശവെറിയനും സ്വവർഗാനുരാഗ വിരുദ്ധനുമായ ട്രമ്പ് തുലയട്ടെ എന്നെഴുതിയ പോസ്റ്ററുകളുമെടുത്താണ് പ്രതിഷേധം നടന്നത്. ട്രമ്പിനെ നാടുകടത്തുക, ട്രമ്പിന് ചുറ്റും മതിൽ കെട്ടുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മുസ്ലിം വിരുദ്ധ, കുടിയേറ്റ പ്രസ്താവനകൾ നടത്തിയ ട്രമ്പിന് നേരത്തെ തന്നെ വിവാദ നായകന്റെ പ്രതിഛായയാണ് ലഭിച്ചിട്ടുള്ളത്. മുസ്ലിംകളെ നാടകടത്തണമെന്നും പുതുതായി ഒരു മുസ്ലിമിനെ പോലും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നുമുള്ള ട്രമ്പിന്റെ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കുടിയേറ്റക്കാരെ തടയാൻ മെക്‌സിക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്ന് ട്രാമ്പ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇവയ്‌ക്കെല്ലാമുള്ള പ്രതിഷേധമാണ് ന്യൂയോർക്കിൽ നടന്ന റാലിയിൽ പ്രതിഫലിച്ചത്.