കൊച്ചി: മലയാളം സർവകലാശാല വിവാദ നിയമനത്തിൽ ചുരുക്കപ്പട്ടികയിയിൽപ്പോലും ഉൾപ്പെടുത്താത്ത സർവകലാശാലയ്ക്കെതിരെ യുവാവിന്റെ പ്രതിഷേധം. തിസീസ് കത്തിച്ചു കൊണ്ടാണ് യുവാവ് പ്രതികരിച്ചത്. എംഫിൽ, നെറ്റ്, പിഎച്ച്ഡിക്കാരനാണ് അജി കെഎം ആണ് പിഎച്ച്ഡി തീസിസ് കത്തിച്ച് പ്രതിഷേധിച്ചത്.

ഒരു ബക്കറ്റ് വെള്ളമൊഴിച്ചാൽ കെടുന്നതല്ല അജി കൊളുത്തിയ ഈ തീയെന്ന് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് വിഷ്ണുരാജ് പറയുന്നു.
എത്രയോ വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന് കാലടി സർവകലാശാല മലയാളവിഭാഗത്തിൽനിന്ന് പിഎച്ച്ഡി ലഭിച്ചതാണ്. ഇക്കാലമത്രയും എടുത്താൽ പൊങ്ങാത്തത്ര സർട്ടിഫിക്കറ്റുകളും യോഗ്യതയും തീസീസുമായി ഇന്റർവ്യൂവിന് കയറിയിറങ്ങി. നിഷ്‌കരുണം തള്ളിക്കളയപ്പെട്ടു, പരിഹസിക്കപ്പെട്ടു.ഒടുവിൽ അയാൾ ദീർഘകാലത്തെ അക്കാദമിക് അധ്വാനം ഒന്നാകെ കത്തിച്ചുകളയുന്നു വിഷ്ണുരാജ് പറയുന്നു.