- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം; കട അടക്കാൻ അഞ്ച് മിനിറ്റ് വൈകിയാൽ പോലും പിഴ ഈടാക്കുന്നു; കോഴിക്കോട് പ്രതിഷേധവുമായി വ്യാപാരികൾ; പൊലീസുമായി ഉന്തും തള്ളും
കോഴിക്കോട്: കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. പൊലീസുമായി ഉന്തും തള്ളും. എല്ലാദിവസവും കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികൾ പ്രതിഷേധിക്കുന്നത്. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. അറസ്റ്റ് ചെയ്താലും കടകൾ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ നീക്കം. കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി വ്യാപാരികൾ ഒരുദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. സർക്കാരുമായി ചർച്ച നടത്തിയെങ്കിലും വ്യാപാരികൾക്ക് അനുകൂലമായ നടപടിയുണ്ടായില്ല.
വ്യാപാരികൾ പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും ചർച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വ്യാപാരികളുമായി ജില്ലാകളക്ടർ ഉടൻ സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്ന് ടി സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ