- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലപാതയുടെ പേരിൽ നടത്തുന്ന സർവെ നടപടികളിൽ പ്രതിഷേധിച്ച് കർമ്മസമിതി; കണ്ണൂർ ചാലയിലെ അഗ്നി പ്രതിജ്ഞ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും
കണ്ണൂർ: ജലപാതയുടെ പേരിൽ നടത്തുന്ന സർവെ നടപടികളിൽ പ്രതിഷേധിച്ച് ജലപാത വിരുദ്ധ കർമ്മസമിതിയുടെ നേതൃത്വത്തിൽ നാളെ പ്രദേശവാസികളുടെ അഗ്‌നിപ്രതിജ്ഞയെടുക്കുന്നു.വൈകുന്നേരം ആറു മണിക്ക് ചാല ബൈപാസ് ജംഗ്ഷനിൽ പരിപാടി മേയർ ടി.ഒ.മോഹനൻ ഉൽഘാടനം ചെയ്യുമെന്ന് ചെയർമാൻ കെ.വി.ചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു പദ്ധതി വരുമ്പോൾ 400ൽ പരം വീടുകൾ തന്നെ കുടിയൊഴിപ്പിക്കപ്പെടും. മാത്രമല്ല 5000 ൽ പരം കുടുംബങ്ങൾക്ക് ജീവിതകാലം മുഴുവൻ കുടിവെള്ളം നഷ്ടപ്പെടും.
പദ്ധതിയെക്കുറിച്ച് ഇതുവരെ ഡി.പി.ആർ നടത്തീട്ടില്ല. 2019 ഡിസംബർ 31 നാണ് സർക്കാർ ഫണ്ടുപയോഗിച്ച് കാപ്പാട്ടിൽ അംഗൻവാടി കെട്ടിടം പണിതത്.ഈ കെട്ടിടം ഇപ്പോൾ ജലപാതക്ക് വേണ്ടി കുറ്റിയടിച്ച സ്ഥലത്തിൽപ്പെടും. മാത്രമല്ല റോഡുകളും നടപ്പാതകളും സർക്കാർ ഫണ്ടുപയോഗിച്ച് നടത്തിയതാണ്. ജലപാതക്ക് വേണ്ടി വരുന്ന സ്ഥലമാണിതെന്ന് ബന്ധപ്പെട്ടവർക്കറിയാമായിരുന്നെങ്കിൽ എന്തിന് പണം ചിലവഴിച്ച് കെട്ടിടം പണിതു. സ്ഥലത്തെ ജനപ്രതിനിധിക്ക് പോലും ജലപാതയെക്കുറിച്ച് ഒരു വിവരവുമില്ല.
വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ '' അക്കാര്യം അവർക്കുമറിയില്ല. ഇപ്പോൾ ഇവിടെ കൃഷിയിറക്കാൻ പാീശേഖര കമ്മിറ്റി ക്ക് കൃഷിഭവൻ40 ചാക്ക് നെൽവിത്ത് നൽകിട്ടുണ്ട്. ഈ വിത്ത് എവിടെ ഇറക്കും. പദ്ധതിക്ക് ഭൂഗർഭ ജലം ഉപയോഗിക്കുമെന്നാണ് പറയുന്നത്.നിലവിൽ ഈ പ്രദേശങ്ങളിൽ ഭൂഗർഭ ജലം ഇപ്പോൾത്തന്നെ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. പുഴകളിൽ കൂടി ഉപ്പ് വെള്ളം ഇങ്ങോട്ട് വന്നാൽ പ്രദേശത്തെ ഭൂഗർഭ ജലം മലിനമാകുമെന്നും ജനങ്ങളുടെ ആ ശങ്കയകറ്റാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു.
കാനാമ്പുഴയുടെ പേരിൽ കോടികൾ ചെലവിട്ടുവെങ്കിലും അതിനെക്കൊണ്ട് ഒരു ഗുണവും കൃഷിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന വസ്തുത നിലനില്ക്കയാണ് ജലപാത പദ്ധതിയെന്നും സമരക്കാർ പറഞ്ഞു. കക്ഷിരാഷ്ട്രീയമില്ലാതെ മുഴുവൻ ആളുകളും നാളത്തെ സമരത്തിൽ പങ്കെടുക്കുമെന്നും ഇവർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ചേലോറ പാടശേഖര കമ്മിറ്റി സിക്രട്ടറി പി.കെ.പ്രേമ, ടി.വി. മനോഹരൻ, കെ.വി.ചന്ദ്രൻ , രാജൻ കോരമ്പേത്ത്,രതീഷ് പലേരി എന്നിവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ