- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കാലിക്കറ്റ് സർവ്വകലാശാലയിൽ ലാത്തിച്ചാർജ്ജ്; പ്രതിഷേധം. എംഎസ്എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിൽ
മലപ്പുറം:കാലിക്കറ്റ് സർവകലാശാലയിൽ സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എംഎസ്എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് നീങ്ങി. തുടർന്ന് പൊലീസ് ലാത്തി വീശി.
സംഭവത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചതോടെ ഇതുവഴി കോഴിക്കോട് മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതം നിലച്ചു.ഉപരോധത്തെ തുടർന്ന് ദേശീയപാത 66-ൽ അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ പ്രവേശന കവാടത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രി കാമ്പസിനുള്ളിൽ പ്രവേശിച്ച ശേഷമായിരുന്നു പ്രതിഷേധം ആരംഭിച്ചത്.
അതിനിടെ, മുഖ്യമന്ത്രി പങ്കെടുക്കുന്ന സംവാദ പരിപാടി കൃത്യസമയത്ത് കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്‌സിൽ ആരംഭിച്ചു. മന്ത്രി കെ.ടി. ജലീൽ അടക്കമുള്ളവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.