- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡലത്തിലെ ജനങ്ങൾ ഓഖി ചൂഴലികാറ്റിൽ നട്ടം തിരിയുമ്പോൾ എംഎൽഎ ബഡായി ബംഗ്ലാവിൽ ബഡായി അടിച്ചിരുന്നു..! ഇന്നലെ മുതൽ മത്സ്യത്തൊഴിലാളികളെ കാണാതായിട്ടും തിരിഞ്ഞു നോക്കാതെ എംഎൽഎ ഷൂട്ടിങ് തിരക്കിൽ; ഒടുവിൽ മുഖം കാണിക്കാൻ കടപ്പുറത്ത് എത്തിയപ്പോൾ 'ആരെ കാണാൻ എത്തിയതാണ്..' എന്നു ചോദിച്ച് ജനങ്ങളുടെ രോഷപ്രകടനം; പ്രതിഷേധക്കാരെ മാറ്റിയത് പൊലീസെത്തി
കൊല്ലം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശുമ്പോൾ ജനങ്ങൾക്കിടയിൽ ഇറങ്ങി മഴനനഞ്ഞ് കാര്യങ്ങൽ തിരക്കി രംഗത്തെത്തിയവരുടെ കൂട്ടത്തിൽ ശശി തരൂരും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കളുണ്ടായിരുന്നു. ഇവർക്ക് മുമ്പിൽ സങ്കടം പറഞ്ഞ് വിങ്ങിപ്പൊട്ടുകയും ചെയ്തു ചിലർ. എന്നാൽ, ജനങ്ങൾക്കിടയിൽ ജീവിക്കുന്നു എന്നു പറയുന്ന ചില നേതാക്കൾ ഇതിന് അപവാദമായി മാറി. കൊല്ലം എംഎൽഎ മുകേഷാണ് ജനങ്ങളുടെ രോഷത്തിന് ഇടയാക്കിയത്. കൊല്ലം വാടി കടപ്പുറത്ത് എത്തിയ വേളയിലാണ് മുകേഷിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും മുകേഷ് സ്ഥലത്തെത്തിയില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഷൂട്ടിങ് തിരക്ക് ഉള്ളതു കൊണ്ടാണ് എംഎൽഎക്ക് സ്വന്തം മണ്ഡലത്തിൽ എത്താൻ സാധിക്കാതെ പോയതെന്നാണ് വിമർശനം ഉയരുന്നത്. ഇന്നലെ മുതൽ കൊല്ലം തീരത്തും ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. തീരത്തു നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താ
കൊല്ലം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശുമ്പോൾ ജനങ്ങൾക്കിടയിൽ ഇറങ്ങി മഴനനഞ്ഞ് കാര്യങ്ങൽ തിരക്കി രംഗത്തെത്തിയവരുടെ കൂട്ടത്തിൽ ശശി തരൂരും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കളുണ്ടായിരുന്നു. ഇവർക്ക് മുമ്പിൽ സങ്കടം പറഞ്ഞ് വിങ്ങിപ്പൊട്ടുകയും ചെയ്തു ചിലർ. എന്നാൽ, ജനങ്ങൾക്കിടയിൽ ജീവിക്കുന്നു എന്നു പറയുന്ന ചില നേതാക്കൾ ഇതിന് അപവാദമായി മാറി. കൊല്ലം എംഎൽഎ മുകേഷാണ് ജനങ്ങളുടെ രോഷത്തിന് ഇടയാക്കിയത്.
കൊല്ലം വാടി കടപ്പുറത്ത് എത്തിയ വേളയിലാണ് മുകേഷിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും മുകേഷ് സ്ഥലത്തെത്തിയില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഷൂട്ടിങ് തിരക്ക് ഉള്ളതു കൊണ്ടാണ് എംഎൽഎക്ക് സ്വന്തം മണ്ഡലത്തിൽ എത്താൻ സാധിക്കാതെ പോയതെന്നാണ് വിമർശനം ഉയരുന്നത്.
ഇന്നലെ മുതൽ കൊല്ലം തീരത്തും ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. തീരത്തു നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താതിരുന്നതോടെ കുടുംബങ്ങൾ ആശങ്കയിലായി. ഓഖിയെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിൽ കാര്യമായി വരുകയും ചെയ്തു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായി തദ്ദേശ ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ, ഇതിനിടെ നാട്ടുകാർ തിരക്കിയത് തങ്ങളുടെ വോട്ടുവാങ്ങി വിജയിച്ചു പോയ എംഎൽഎ എവിടെ എന്നായിരുന്നു.
ഇന്ന് രാവിലെ എങ്കിലും അദ്ദേഹം എത്തുമെന്ന് നാട്ടുകാർ കരുതി. എന്നാൽ, അങ്ങനെ സംഭവിച്ചില്ല. ഇന്ന് ഉച്ചക്ക് ശേഷമാണ് എംഎൽഎ വെട്ടം കടപ്പുറത്ത് എത്തിയത്. ഇതോടെ ജനങ്ങൾ രോഷാകുലരാകുകയായിരുന്നു. ഇന്നലെ കൊച്ചിയിലായിരുന്നു മുകേഷ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ് കൊച്ചിയിൽ നടക്കുന്നുണ്ടായിരുന്നു. മണ്ഡലത്തിൽ മഴക്കെടുതി തുടങ്ങിയപ്പോഴും അദ്ദേഹം അവിടെയായിരുന്നു. ഇതിനിടെ നടൻ അബി അന്തരിച്ച വാർത്ത അറിഞ്ഞ് ബഡായി ബംഗ്ലാവ് ടീം മുഴുവൻ അബിയുടെ വീട്ടിൽ എത്തിയിരുന്നു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു മുകേഷ് അടക്കമുള്ളവർ അബിയെ സന്ദർശിച്ചത്.
അതിന് ശേഷം ഇന്നാണ് അദ്ദേഹം മണ്ഡലത്തിൽ എത്തിയതും. എംഎൽഎ സ്ഥലത്തെത്താൻ വൈകിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചതും പ്രതിഷേധിക്കാൻ രംഗത്തിറങ്ങിയതും. എന്തിനാണ് ഇപ്പോൾ എത്തിയതെന്നും.. വരേണ്ട കാര്യമില്ലായിരുന്നല്ലോ എന്നു ചോദിച്ചാണ് മത്സ്യത്തൊഴിലാളികൾ എംഎഎൽക്കെതിരെ തിരിഞ്ഞത്. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഷൂട്ടിങ് തിരക്കും മറ്റുമായി എംഎൽഎ മണ്ഡലത്തിലെ പല പരിപാടികളിലും പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.
എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസുകാർ പൊലീസിൽ പരാതി നൽകിയ സംഭവം പോലുമുണ്ടായിരുന്നു. ഏഷ്യാനെറ്റിലെ ബെഡായി ബംഗ്ലാവിൽ മാത്രമേ മുകേഷിനെ കാണാൻ പറ്റുന്നുള്ളൂ എന്ന ആക്ഷേപം സജീവമാകുന്നു. ഇത് സിപിഎമ്മിനും തലവേദനയാകുന്നുണ്ടെന്ന നിരീക്ഷണവുമുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ പോലും മുകേഷ് പങ്കെടുക്കാത്ത നടപടിയും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.