- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി കേരളത്തിൽ; നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കാൻ ബലൂണുമായി ഡിവൈഎഫ്ഐ; ഹിൽ പാലസിന് മുന്നിൽ ഒരുക്കിയത് 500 ഓളം കറുത്ത ബലൂണുകൾ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചി നാവികസേന വിമാനത്താവളത്തിലാണ് മോദി ചെന്നൈയിൽ നിന്നും എത്തിയത്. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കേന്ദ്ര നയങ്ങൾക്കെതിരേ കറുത്ത ബലൂണുമായാണ് കൊച്ചിയിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. പ്രധാനമന്ത്രി ബിപിസിഎല്ലിലേക്ക് പോകുന്ന ഇരുമ്പനം സിഗ്നലിലാണ് പ്രതിഷേധം നിശ്ചയിച്ചുരുന്നത്. എന്നാൽ എസ്പി.ജിയുടെ നിർദ്ദേശം കണക്കിലെടുത്ത് ഹിൽ പാലസിന് മുന്നിലേക്ക് മാറ്റി. 500 ഓളം കറുത്ത ബലൂണുകളാണ് ഇതിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്.
ബിപിസിഎല്ലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീൻ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കൽസ് പദ്ധതി രാജ്യത്തിനായി സമർപ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി തുറമുഖത്തിന്റെ സൗത്ത് കൽക്കരി ബെർത്തിന്റെ പുനർനിർമ്മാണത്തിനും തറക്കല്ലിടും. ബിജെപി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കുന്ന അദ്ദേഹം ഇന്ന് തന്നെ ഡൽഹിക്ക് മടങ്ങും.
6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പ്രൊപ്പലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രോജക്ടിന്റെ ഉദ്ഘാടനമാണ് പ്രധാന പരിപാടി. 2019 ജനുവരിയിൽ പ്രധാനമന്ത്രി തന്നെയാണ് പദ്ധതിക്ക് തറക്കില്ലിട്ടത്. എറണാകുളം വാർഫിൽ 25.72 കോടി ചെലവിൽ കൊച്ചി തുറമുഖ ട്രസ്റ്റ് നിർമ്മിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം എന്നിവയുടെ ഉദ്ഘാടനവും നടത്തും.
മറുനാടന് മലയാളി ബ്യൂറോ