- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ ബിജെപി എംപി സാക്ഷി മഹാരാജ് ദേശീയവാദിയെന്ന് വിളിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എംപി പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. ഗോഡ്‌സെയെക്കുറിച്ച് എംപി പറഞ്ഞ വാക്കുകൾ തിരുത്തണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. ബ
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ ബിജെപി എംപി സാക്ഷി മഹാരാജ് ദേശീയവാദിയെന്ന് വിളിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എംപി പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. ഗോഡ്‌സെയെക്കുറിച്ച് എംപി പറഞ്ഞ വാക്കുകൾ തിരുത്തണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് സഭാ നടപടികൾ തടസപ്പെട്ടു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി ഒന്നടങ്കം രംഗത്തിറങ്ങി. വ്യാഴാഴ്ച പാർലമെന്റിന് പുറത്തുവച്ചാണ് മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെ ദേശീയവാദിയാണെന്നു ബിജെപി എംപി സാക്ഷി മഹാരാജ് പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള എംപിയാണ് സാക്ഷി മഹാരാജ്.
Next Story