- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട് കാട്ടിയത് തെമ്മാടിത്തരം; മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഒരുമിച്ച് തുറന്നതിന് എതിരെ വ്യാപക പ്രതിഷേധം; റോഡ് ഉപരോധവും പൊലീസ് സ്റ്റേഷൻ മാർച്ചുമായി സമരസമിതി; ഇനി ഇത് ആവർത്തിക്കാതെ ഇരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സമരക്കാർ
ഇടുക്കി: രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഒരുമിച്ചുതുറന്ന തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സമരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും പൊലീസ് സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചു. ഇത്തരത്തിൽ ഇനിയും തമിഴ്നാടിന്റെ ഭാഗത്തുനിന്നും നീക്കം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അതിനാൽ മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാറിൽ രാവിലെ പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചു. ഏതാണ്ട് ഒരു മണിക്കുറോളം നീണ്ടുനിന്ന റോഡ് ഉപരോധത്തിന് ശേഷം വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. സമരപരിപാടികൾക്ക് വണ്ടിപ്പെരിയാർ
പൗരസമിതി നേതൃത്വം നൽകി.
ഇന്ന് പുലർച്ചെ 2.30-തോടെയാണ് ഡാം തുറന്നു വിട്ടതിനെ തുടർന്നുള്ള വെള്ളം വള്ളക്കടവ് ഭാഗത്ത് തീരത്ത് ഉയർന്നുതുടങ്ങിയത്. അതിവേഗത്തിൽ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറി. വിളവെടുപ്പിന് പാകമായ ഏലകൃഷി അടക്കം നിരവധി വീട്ടുകാരുടെ കൃഷി നശിച്ചിട്ടുണ്ട്.
പുലർച്ചെ 2.30 തോടുത്താണ് ഡാമിന്റെ ഷട്ടർ തുറന്നവിട്ട വിവരം റവവ്യുവകുപ്പ് അധികൃതർ താനടക്കമുള്ള പ്രദേശത്തെ പൊതുപ്രവർത്തകരെയും ജനപ്രതിനിധികളെയും അറിയിക്കുന്നതെന്നും ഈ സമയം പുഴയിൽ വള്ളക്കടവ് ഭാഗത്ത് അതിവേഗം ജനനിരപ്പ് ഉയർന്നെന്നും പുലർച്ചെ 4 മണിയായവാറായപ്പോഴേയ്ക്കും മേഖലയിൽ 5 അടിയോളം ജലനിരപ്പ് ഉയർന്നിരുന്നെന്നും ഇതൈത്തുടർന്ന് ഭീതിജനകമായ സാഹചര്യമാണ് സംജാതമായതെന്നും പൗരസമിതി നേതാവ് ഷാജി കുരിശുംമൂട് പറഞ്ഞു.
മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നുവിടുന്ന അവസരങ്ങളിൽ തേനി കളക്ടർ ഇടുക്കി കളക്ടറെ മുൻകൂട്ടി വിവരം അറിയിക്കുക പിതാവായിരുന്നു.ഇന്നലെ ഇത്തരത്തിൽ ഇടുക്കി ജില്ലാകളക്ടർക്ക് അറിയിപ്പ് കിട്ടിയിരുന്നില്ലന്നാണ് താനടക്കമുള്ള സാധാരണക്കാർ മനസ്സിലാക്കുന്നത്. ഇത്തരത്തിൽ ധിക്കാരപരമായ നടപടി തമിഴ്നാടിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഏറെ ഗൗരവമുള്ള വിഷയമാണ്. ഇക്കാര്യത്തിൽ മന്ത്രിതല ഇടെപടൽ അനിവാര്യമാണ്.മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും കഴിയാവുന്നതെല്ലാം ചെയ്യണം. തീരദേശവാസി കൂടയായ പി എൻ സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു.
വെള്ളം ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് കിട്ടിയതെല്ലാം എടുത്ത് കൈക്കുഞ്ഞുങ്ങളുമായി വീടുവിട്ട ഏതാനും കുടുംബങ്ങൾ രാത്രി കഴിച്ചുകൂട്ടിയത് വനപ്രദേശത്താണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.വീടുകളിൽ വെള്ളമെത്തിയപ്പോഴാണ് പലരും നിലവിലെ ഭീകരാവസ്ഥ അറിയുന്നത്. വിവരമറിഞ്ഞ് പൊതുപ്രവർത്തകരെയും രാഷ്ട്രീയ പാർട്ടി നേതാക്കളുമടക്കമുള്ളവർ വെള്ളം കയറാൻ സാധ്യതയുണ്ടായിരുന്ന മുഴുവൻ വീടുകളിലെ താമസക്കാരെയും പെട്ടെന്ന് സുരക്ഷിതമേഖലകളിലേയ്ക്ക് മാറ്റി. രാവിലെ 9 മണിയോടടുത്താണ് ഈ മേഖലയിൽ പുഴയിലെ ജലനിരപ്പ് ഏറെക്കുറെ സാധാരണ നിലയിലേയ്ക്കായത്.
മറുനാടന് മലയാളി ലേഖകന്.