- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും കാണാതെ അതീവ സുരക്ഷാ മേഖലയായ നിയമസഭാ വളപ്പിൽ നുഴഞ്ഞു കയറി; തെങ്ങിൻ മുകളിൽ കയറി പ്രതിഷേധവും; തെങ്ങുകയറ്റ തൊഴിലാളി പ്രതിഷേധം അവസാനിപ്പിച്ചതു യൂണിയൻ നേതാക്കൾ എത്തിയപ്പോൾ
തിരുവനന്തപുരം: നിയമസഭാ വളപ്പിലെ തെങ്ങിനു മുകളിൽ കയറി പ്രതിഷേധിച്ച തെങ്ങുകയറ്റത്തൊഴിലാളിയെ ഒടുവിൽ അനുനയിപ്പിച്ചു താഴെയിറക്കി. യൂണിയൻ നേതാക്കൾ എത്തിയാണ് ഇയാളെ താഴെയിറക്കിയത്. തെങ്ങുകയറ്റ തൊഴിലാളികളെ വിദഗ്ദ്ധ തൊഴിലാളികളായി അംഗീകരിക്കണം, ക്ഷേമപെൻഷൻ അനുവദിക്കണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണു കേരള തെങ്ങുകയറ്റ തൊഴിലാളി യൂണ
തിരുവനന്തപുരം: നിയമസഭാ വളപ്പിലെ തെങ്ങിനു മുകളിൽ കയറി പ്രതിഷേധിച്ച തെങ്ങുകയറ്റത്തൊഴിലാളിയെ ഒടുവിൽ അനുനയിപ്പിച്ചു താഴെയിറക്കി. യൂണിയൻ നേതാക്കൾ എത്തിയാണ് ഇയാളെ താഴെയിറക്കിയത്.
തെങ്ങുകയറ്റ തൊഴിലാളികളെ വിദഗ്ദ്ധ തൊഴിലാളികളായി അംഗീകരിക്കണം, ക്ഷേമപെൻഷൻ അനുവദിക്കണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണു കേരള തെങ്ങുകയറ്റ തൊഴിലാളി യൂണിയൻ പ്രതിനിധി പ്രദീപ് നിയമസഭാ വളപ്പിലെ തെങ്ങിനു മുകളിൽ കയറി പ്രതിഷേധിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രദീപ് കുമാറിനെ അനുനയിപ്പിച്ചു താഴെയിറക്കാൻ പൊലീസും ഫയർഫോഴ്‌സും ഏറെ നേരം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടു യൂണിറ്റ് ഫയർഫോഴ്‌സാണ് ഇവിടെ എത്തിയത്.
ഒടുവിൽ തന്റെ യൂണിയൻ നേതാക്കൾ എത്തിയാൽ താഴെയിറങ്ങാം എന്നു പറഞ്ഞതിനെത്തുടർന്ന് തെങ്ങുകയറ്റത്തൊഴിലാളി യൂണിയൻ പ്രതിനിധികളെ എത്തിക്കുകയായിരുന്നു. യൂണിയൻ നേതാക്കൾ വന്നു സംസാരിച്ചശേഷമാണു പ്രദീപ് താഴെയിറങ്ങിയത്.
ആരും കാണാതെയാണ് നിയമസഭാ വെളുപ്പിൽ പ്രദീപ് എത്തിയത്. പൊലീസും വാച്ച് ആൻഡ് വാർഡും അറിഞ്ഞില്ല. തെങ്ങിന്റെ മുകളിൽ കയറി പ്രതിഷേധം തുടങ്ങിയപ്പോഴാണ് പുറം ലോകം കാര്യം അറിഞ്ഞത്. ഇതോടെ ഫയർഫോഴ്‌സ് എത്തി. ഇത് ആദ്യമായാണ് നിയമസഭാ വളപ്പിനുള്ളിൽ പ്രതിഷേധം നടക്കുന്നത്.
എംഎൽഎമാർക്ക് പോലും പ്രതിഷേധിക്കാൻ ഇവിടെ അനുമതിയില്ല. നിയമസഭയുടെ 200 മീറ്റർ ചുറ്റളവ് അതീവ സുരക്ഷാ മേഖലയുമാണ്. എന്നിട്ടും എങ്ങനെയാണ് ഇയാൾ അകത്ത് കടന്നതെന്നതാണ് ഉയരുന്ന ചോദ്യം. വലിയ സുരക്ഷാ വീഴ്ചയായി ഇതിനെ വിലയിരുത്തുന്നുണ്ട്. സഭാ സമ്മേളനം നടക്കുന്നതിനാൽ പൊലീസും സഭയ്ക്കു പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അവരും ഈ സംഭവം അറിയാതെ പോയി. തെങ്ങിൻ മുകളിലുള്ള പ്രദീപ് നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.
55 വയസ് കഴിഞ്ഞ മുഴുവൻ തെങ്ങു കയറ്റ തൊഴിലാളികൾക്കും പ്രതിമാസം 2000 രൂപ വീതം പെൻഷൻ നൽകുക, ജോലിക്കിടെ അപകടത്തിൽ മരമണമടയുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപാവീതം സഹായം നൽകുക, അപകടത്തിൽ പെടുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുക, തെങ്ങുകളുടെ അരികിൽ കൂടി കടന്നുപോകുന്ന വൈദ്യുത കന്പികളിൽ പി.വി സി പൈപ്പ് ഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം നടത്തിയത്.