- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ അടിയന്തിരാവസ്ഥയെ നാണിപ്പിക്കുന്ന പൗരാവകാശ വേട്ട : വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി
തിരുവനന്തപുരം: അടിയന്തിരാവസ്ഥയേയും നാണിപ്പിക്കുന്ന പൗരവാകാശ വേട്ടയാണ് ഉമ്മൻ ചാണ്ടി ഭരിക്കുന്ന കേരളത്തിൽ നടമാടുന്നതെന്ന് മാവോയിസ്റ്റ് വേട്ടയുടെ മറവിൽ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ തിരുവനന്തപുരം ഗാന്ധിപാർക്കിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ സംഗമം. അടിമുടി അഴിമതിയിലും ജനദ്രോഹ പ്രവർത്തനങ്ങളിലും മുങ്ങിനിൽക്കുന്ന ഉമ
തിരുവനന്തപുരം: അടിയന്തിരാവസ്ഥയേയും നാണിപ്പിക്കുന്ന പൗരവാകാശ വേട്ടയാണ് ഉമ്മൻ ചാണ്ടി ഭരിക്കുന്ന കേരളത്തിൽ നടമാടുന്നതെന്ന് മാവോയിസ്റ്റ് വേട്ടയുടെ മറവിൽ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ തിരുവനന്തപുരം ഗാന്ധിപാർക്കിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ സംഗമം. അടിമുടി അഴിമതിയിലും ജനദ്രോഹ പ്രവർത്തനങ്ങളിലും മുങ്ങിനിൽക്കുന്ന ഉമ്മൻ ചാണ്ടി സർക്കാർ പ്രതിഷേധ ശബ്ദങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കമാണ്, പൗരാവകാശ പ്രവർത്തരെ മാവോ മുദ്രകുത്തി വേട്ടയാടുന്നതിലൂടെ നടത്തുന്നതെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
രാജ്യത്തെ ഭരണഘടന നൽകുന്ന പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശമാണ് പ്രതിഷേധ പരിപാടിക്ക് മൈക്ക് ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചതിലൂടെ പൊലീസ് ഉദ്യോഗസ്ഥർ ലംഘിച്ചത്. തുഷാർ നിർമ്മൽ സാരഥിയെയും ജയ്‌സൺ കൂപ്പറേയും പോലുള്ള മനുഷ്യാവകാശ പ്രവർത്തകരെ ജയിലിലടച്ചാൽ ഇവിടെ ജനകീയ സമരങ്ങൾ ഇല്ലാതാകുമെന്ന മൂഢത്വമാണ് സർക്കാറിന്റേത്. പൊലീസിനെയും സർക്കാരിനെയും വിമർശിക്കരുതെന്ന് എഴുതിക്കൊടുത്താലേ ഉച്ചഭാഷിണി അനുവദിക്കൂ എന്ന് കേരളത്തിൽ നിബന്ധനയുണ്ടാക്കിയതാരാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണം. കേരളത്തിൽ മാവോയിസ്റ്റ് വേട്ടയുടെ മറവിൽ പൊലീസ് പറയുന്നതിനെ വിശ്വസിക്കാൻ പ്രയാസമുണ്ട്. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്തിയ സർ സിപി അടക്കമുള്ളവർക്ക് വന്ന ഗതിയെന്തെന്ന് ഉമ്മൻ ചാണ്ടി മനസ്സിലാക്കണമന്നും ജനകീയ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിനെതിരെ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇത്രയും നാണംകെട്ട സർക്കാരുണ്ടായിട്ടില്ലെന്നും കള്ളന്മാരെയും കൊള്ളക്കാരെയും ഇടവും വലവും ഇരുത്തി ഭരിക്കുന്ന ഉമ്മൻ ചാണ്ടി തന്റെ കാപട്യം മറച്ചുപിടിക്കാനാണ് മാവോ മുദ്രയടിച്ച് ജനകീയ സമര നേതാക്കളെ വേട്ടയാടുന്നതെന്നും സ്വതന്ത്ര മത്സ്യതൊഴിലാളി നേതാവ് ടി പീറ്റർ പറഞ്ഞു. രാജ്യത്ത് അടിച്ചമർത്തപ്പെടുകയും ഭരണകൂട വേട്ടയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്യുന്നവർ കൂടുതലും സമൂഹമെന്ന നിലയിൽ മുസ്ലീങ്ങളും ദളിതരും രാഷ്ട്രീയ പ്രവർത്തരെന്ന നിലയിൽ ജനകീയ സമരപ്രവർത്തകരുമാണെന്നും സംഗമത്തിൽ സംസാരിച്ച ദളിത്പക്ഷ എഴുത്തുകാരനായ എഎസ് അജിത്കുമാർ പറഞ്ഞു.
കൊള്ളയും കോഴയും മറക്കാനാണ് മണ്ണിന്റെയും മനുഷ്യന്റെയും പ്രകൃതിയുടെയും കാവലാളുകളായ പരിസ്ഥിതി പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ കൂട്ടായ്മ ഉയർന്നുവരണമെന്നും ക്വാറി-ക്രഷർ സമര സമിതി സംസ്ഥാന നേതാവ് സന്തോഷ് കലഞ്ഞൂർ പറഞ്ഞു. വെൽഫെയർ പാർട്ടി നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, ശ്രീജ നെയ്യാറ്റിൻകര, കെഎ ഷഫീഖ്, കെ സജീദ്, മധു കല്ലറ, അഷ്‌റഫ് കല്ലറ എന്നിവർ സംസാരിച്ചു. യോഗത്തിന് ഫോർട്ട് പൊലീസ് ഉച്ചഭാഷിണി അനുമതി നിഷേധിക്കുകയും സർക്കാറിനെയും പൊലീസിനെയും വിമർശിക്കില്ലെന്ന് എഴുതി നൽകിയാൽ അനുമതി നൽകാമെന്ന വ്യവസ്ഥ പൊലീസ് മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.