- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസിസത്തെ ചെറുക്കാൻ മനുഷ്യ സംഗമം കൊണ്ടായോ? സംഗമം പരാജയമെന്ന് തഴയപ്പെട്ട ഇസ്ലാമിക സംഘടനകൾ; വൻ വിജയമെന്ന് അവകാശപ്പെടുമ്പോഴും കല്ലുകടിയായി 'ദിക്ർ' ചൊല്ലി പ്രതിഷേധം; സോഷ്യൽ മീഡിയയിൽ വാദപ്രതിവാദം തുടരുന്നു
കൊച്ചി: ഫാസിസത്തെ ചെറുക്കാൻ എന്ന മുദ്രാവാക്യത്തോടെയാണ് കൊച്ചിയിൽ നാൽപ്പതോളം സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യ സംഗമം യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. എന്നാൽ, ഇസ്ലാമിക സംഘടനകളെ ക്ഷണിച്ചില്ലെന്നതിനെ തുടർന്ന് തുടക്കം മുതൽ തന്നെ പരിപാടി വിവാദത്തിലായിരുന്നു. പിന്നീട് കൊച്ചി ടൗൺ
കൊച്ചി: ഫാസിസത്തെ ചെറുക്കാൻ എന്ന മുദ്രാവാക്യത്തോടെയാണ് കൊച്ചിയിൽ നാൽപ്പതോളം സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യ സംഗമം യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. എന്നാൽ, ഇസ്ലാമിക സംഘടനകളെ ക്ഷണിച്ചില്ലെന്നതിനെ തുടർന്ന് തുടക്കം മുതൽ തന്നെ പരിപാടി വിവാദത്തിലായിരുന്നു. പിന്നീട് കൊച്ചി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രതിഷേധങ്ങൾ ഉടലെടുത്തത് പരിപാടിയിലെ കല്ലുകടിയായി മാറുകയും ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനറായ എൻപി ജോൺസൺ സ്വാഗതം പ്രസംഗം നടത്തുന്നതിനിടെ മുസ്ലിം സമുദായത്തെ അവഹേളിച്ചെന്നാരോപിച്ച് ഷഫീഖ് സുബൈദ ഹക്കിം എന്നയാളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതോടെയാണ് യോഗം അലങ്കോലമായത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ മനുഷ്യ സംഗമം പരാജയമാണെന്നും അല്ലെന്നും അവകാശപ്പെട്ട് പുതിയ സംവാദം തന്നെ രൂപപെട്ടിരിക്കയാണ്. കൊച്ചിയിലെ പരാപാടിയിലേക്ക് ക്ഷണം ലഭിച്ചവർ അമാനുഷിക സംഗമം എന്ന പേരിൽ കോഴിക്കോട് കടപ്പുറത്ത് പരിപാടി നടത്തിയിരുന്നു. ഇതിൽ മനുഷ്യ സംഗമത്തെ എതിർത്തുകൊണ്ടുള്ള പ്ലക്കാർഡ് ഏന്തിയാണ് നിരവധി പേർ എത്തിയത്. എന്നാൽ തെറിവിളികൾ നിറഞ്ഞ പ്ലക്കാർഡ് ഏന്തിയെത്തിയവർ കടുത്ത വിമർശനം നേരിടേണ്ടി വരികയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ ഒരു കൂട്ടർ മനുഷ്യ സംഗമത്തിലെ വീഡിയോ ആയുധമാക്കിയപ്പോൾ മറ്റൊരു വിഭാഗം അമാനുഷിക സംഗമത്തിലെ പോസ്റ്ററും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
മനുഷ്യസംഗമത്തിൽ നിന്ന് മുസ്ലിം സംഘടനകളെ ഒഴിവാക്കിയത് മീനാ കന്ദസ്വാമി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണ് വിവാദമായത്. ഇക്കാര്യം പരിപാടിയുടെ പ്രസംഗവേദിയിൽ പറഞ്ഞതോടെയായിരുന്നു പ്രതിഷേധം ഉയർന്നത്. ഈ സംഘടനകളെ ഒഴിവാക്കിയത് മനപ്പൂർവ്വമാണെന്നും അത് പരിപാടി ഉദ്ദേശിച്ച ഫലം നൽകിയെന്നും സംഘാടക സമിതി ജനറൽ കൺവീനറായ എൻപി ജോൺസൺ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഈ പരാമർശം ഉണ്ടായപ്പോഴാണ് സദസിൽ ഇരുന്ന ഷഫീഖ് പ്രതിഷേധവുമായി എഴുനേറ്റത്.
'ചില സംഘടനകളെ ഈ പരിപാടിയിൽ നിന്ന് ഒഴിവാക്കി നിർത്തും എന്നു തീരുമാനിച്ചുകൊണ്ട് അത് പ്രശ്‌നവത്കരിക്കാൻ തീരുമാനിച്ചതാണ്. അത് വിജയം കണ്ടു എന്നുവേണം മനസ്സിലാക്കാൻ. മീന കന്തസ്വാമി ഐശ്വര്യമെന്ന് പറയുന്നില്ല, ഈ വീടിന്റെ ഐശ്വര്യമെന്ന് ഞാൻ പറയുന്നില്ല. കലാകക്ഷിയുടേയും യൂത്ത് ഡയലോഗിന്റേയും ഇന്നും ക്യാംപസ്സുകളിൽ വർഗീയതെയ പ്രതിരോധിച്ച് നിൽക്കുന്ന എസ്.എഫ്.ഐ. എ.ഐ. എസ്. എഫിന്റെയും ഡിവൈഎഫ്‌ഐ, എ.വൈ.എഫിന്റേയും ചെറുപ്പക്കാർ, സൽസബീൽ സ്‌കൂളിലെ തട്ടമിട്ട കുട്ടികൾ ഇവർ ഡാൻസ് ചെയ്യുമ്പോൾ വെള്ളാപ്പള്ളി നടശേനും കാന്തപുരം മുസലിയാർക്കും അവിടെ ഒരു മിനിറ്റ് നിൽക്കാൻ പറ്റില്ല'എന്ന് ജോൺസൺ പ്രസംഗത്തിൽ പറഞ്ഞു.
ഈ പ്രസ്താവന പിൻവലിക്കണമെന്നാണ് ഷഫീഖ് ആഴശ്യപ്പെട്ടത്. എന്നാൽ തിരുത്താൻ തയ്യാറല്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ജോൺസൺ പറഞ്ഞു. തുടർന്നും പ്രതിഷേധിച്ച ഷഫീഖിന് സദസ്സിന്റെ നിർദ്ദേശ പ്രകാരം സംസാരിക്കാൻ അവസരം നൽകി. തുടർന്ന് വേദിയിൽ കയറിയ ഷെഫീഖ് ദിക്ർ ചൊല്ലുകയായിരുന്നു. അഊദി ബില്ലാഹ്, അൽഹംദു ലില്ലാഹ്് തുടങ്ങിയ വാക്കുകളാണ് ഷഫീഖ് തുടക്കത്തിൽ പറഞ്ഞത്. പിന്നീ് പറഞ്ഞത് ഇങ്ങനെ ഞാനൊരു മുസ്ലിം മത വിശ്വാസി അല്ല, ഇനി ആകുകയുമില്ല എന്നാൽ ആ മതത്തിൽ ജനിച്ച കോടാനു കോടി ആളുകളെ അപമാനിക്കാൻ സമ്മതിക്കെല്ലന്നു ഷഫീഖ് പറഞ്ഞു. ഇതു പോലൊരു സംഗമവേദിയിൽ അതിന്റെ പ്രധാനപ്പെട്ട ഒരു വ്യക്തി മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ചാൽ അംഗീകരിച്ച് തരാനികില്ല. ഒരു സമുദായത്തിന്റെ അനുഭവവുമായിട്ടാണ് താൻ ഇവിടെ വന്നു നിൽക്കുന്നത്. തന്റെ ഇസ്ലാമിക അനുഭവത്തെ റദ്ദ് ചെയ്യാൻ ആർക്കും അവകാശമില്ല' എന്നും ഷഫീഖ് പറഞ്ഞു.
തുടർന്ന് പറഞ്ഞു മുഴുവിപ്പിക്കാൻ ഷഫീഖിന് അവസരം നൽകിയതുമില്ല. ഈ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചു. മുസ്ലിം വിശ്വാസി അല്ലാത്ത ഷെഫീഖിന്റെ നടപടിയും ഇതോടെ വിമർശിക്കപ്പെട്ടു. ഷെഫീഖിന്റെ ഇടപെടലോടെ പരിപാടി അലങ്കോലമായെന്ന് പൊതു പ്രതീതി ഉണ്ടാകുകയും ചെയ്തു. ഈ വീഡിയോ ക്ഷണം ഇല്ലാ മുസ്ലിം സംഘടനകൾ ഏറ്റെടുക്കുകയും ചെയ്തു. ഫലത്തിൽ ഫാസിസ്റ്റു വിരുദ്ധ ചേരി എന്നവകാശപ്പെട്ടവർ രണ്ട് ചേരിിയായി തിരിയുകയാണ് ചെയ്തത്.